ഓഹരി ഉടമകള്‍ 73 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും
പെരിന്തല്‍മണ്ണ: ഇ.എം.എസ് സഹകരണ ആശുപത്രി ഓഹരി ഉടമകള്‍ അവരുടെ ലാഭവിഹിതത്തില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 73ലക്ഷം രൂപ സംഭാവനയായി നല്‍കും. ഇന്നലെ നടന്ന ആശുപത്രി ഷെയര്‍ ഉടമകളുടെ വാര്‍ഷിക പൊതുയോഗമാണ് ഇത് സംബന്ധിച്ച് ഐക്യകണ്ഠേന തീരുമാനമെടുത്തത്
2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആശുപത്രിക്ക് 3.85 കോടി രൂപ ലാഭമുണ്ട്. നിയമാനുസൃത കരുതലുകള്‍ നീക്കിവച്ചശേഷം ഓഹരിയുടമകള്‍ക്ക് നാലര ശതമാനം ഡിവിഡന്റ് നല്‍കാനും യോഗം തീരുമാനിച്ചു. ഭാവി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാനും അക്കാദമിക്ക് വിഭാഗത്തില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കാനും ജനറല്‍ ബോഡി യോഗം പരിപാടികള്‍ ആവിഷ്കരിച്ചു. ഇ.എം.എസ് അക്കാദമിക് കാംപസില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്മാന് ഡോ എ. മുഹമ്മദ് അധ്യക്ഷനായി. വി. ശശികുമാര്‍ ഇ.എം.എസ് അനുസ്മരണം നടത്തി. ജനറല്‍ മാനേജര്‍ എം. അബ്ദുനാസീര്, ഡയറക്ടര്‍ ടി.കെ ഹഫ്സ മുഹമ്മദ്, ജിമ്മി കാട്ടടി, പി.വി സരസ്വതി, കൃഷ്ണന് കാരങ്ങാട്, പി. സുചിത്ര, ടി.കെ കരുണാകരന്, വി. രമേശന്, അഡ്വ. ടി. കെ റഷീദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."