മിനി ഊട്ടിയില്‍ സുരക്ഷാവേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
വള്ളുവമ്പ്രം: മിനി ഊട്ടി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പാതകളില്‍ സുരക്ഷാവേലികള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഊരകം, പൂക്കോട്ടൂര്‍, മൊറയൂര്‍, നെടിയിരുപ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ജില്ലയിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മിനി ഊട്ടി എന്നറിയപ്പെടുന്ന ചെരുപ്പടി മല.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുക്കണക്കിന് ആളുകളാണ് സന്ദര്‍ശനത്തിനായി ഇവിടെ എത്തുന്നത്. കുത്തനെയുള്ള ഇറക്കവും വളവും ചേര്‍ന്നതാണ് ഇവിടേക്കുള്ള മിക്ക പാതകളും. കഴിഞ്ഞ ദിവസം തിരൂര്‍ ഭാഗത്ത്‌നിന്നു കാറില്‍ സന്ദര്‍ശനത്തിനെത്തിയ കുടുംബം 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു.
സംഭവത്തില്‍ നിസാര പരുക്കുകളോടെ അത്ഭുതകരമായാണ് വാഹനത്തിലുള്ളവര്‍ രക്ഷപ്പെട്ടത്. വിശേഷ ദിവസങ്ങളില്‍ ഇവിടത്തെ സൗന്ദര്യം ആസ്വദിക്കാന്‍ നൂറകണക്കിന് പേരാണ് കുടുംബ സമേതം എത്തിച്ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."