HOME
DETAILS
MAL
ടൊറന്റോ മാസ്റ്റേഴ്‌സ്: ദ്യോക്കോവിച് സെമിയില്‍
backup
July 30 2016 | 18:07 PM
ടൊറന്റോ: സൂപ്പര്‍ താരം നൊവാക് ദ്യോക്കോവിച് ടൊറന്റോ മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. കടുത്ത പോരാട്ടത്തില്‍ തോമസ് ബെര്‍ഡിച്ചിനെയാണ് ദ്യോക്കോവിച് വീഴ്ത്തിയത്. സ്‌കോര്‍ 7-6, 6-4. ദ്യോക്കോവിച് മറ്റൊരു തോല്‍വി വഴങ്ങുമെന്ന് കരുതിയെങ്കിലും മികവോടെ പൊരുതിയാണ് താരം മത്സരം സ്വന്തമാക്കിയത്. സെമിയില്‍ ഗെയ്ല്‍ മോണ്‍ഫില്‍സാണ് ദ്യോക്കോവിചിന് എതിരാളി.
ക്വാര്‍ട്ടറില്‍ മിലോസ് റാവോനികിനെ പരാജയപ്പെടുത്തിയാണ് മോണ്‍ഫില്‍സ് സെമിയിലെത്തിയത്. സ്‌കോര്‍ 6-4, 6-4. അതേസമയം വനിതാ വിഭാഗം ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. അമേരിക്കന്‍ ജോഡിയായ ക്രിസ്റ്റിന മക്‌ഹേല്‍-ഏഷ്യ മുഹമ്മദ് സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 4-6, 3-6.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."