'വിലക്ക് ഒഴിവാകണമെങ്കില്‍ മെസ്സി മാപ്പ് പറയണം'
റിയോ ഡി ജനീറോ: സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ വിലക്കില്‍നിന്ന് രക്ഷപ്പെടാന്‍ മെസ്സിക്ക് മാര്‍ഗം നിര്‍ദേശിച്ച് സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷനിലെ അര്‍ജന്റീനന്‍ അംഗം. കോപ അമേരിക്ക ടൂര്‍ണമെന്റിലെ പരാജയത്തെ തുടര്‍ന്ന് റഫറിമാരേയും സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷനേയും മെസ്സി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് മെസ്സി വിലക്ക് ഭീഷണിയിലാണ് ഇപ്പോഴുള്ളത്. വിലക്കില്‍നിന്ന് ഒഴിവാകുന്നതിന് വേണ്ടി മെസ്സി മാപ്പ് പറയണമെന്ന നിര്‍ദേശമാണ് സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷനിലെ അര്‍ജന്റീനന്‍ സാന്നിധ്യം നിര്‍ദേശിച്ചിട്ടുള്ളത്.
മെസ്സിക്കെതിരേ സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അച്ചടക്ക നടപടിക്കൊരുങ്ങുകയാണെന്ന് അര്‍ജന്റീനന്‍ അംഗം ഗുസ്താവോ അബ്രു പറഞ്ഞു. മെസ്സിക്ക് ഇതില്‍ ഇളവു ലഭിക്കണമെങ്കില്‍ മാപ്പു പറയുകയല്ലാതെ രക്ഷയില്ല. അര്‍ജന്റീനന്‍ ഫുട്ബോള്‍ അസോസിയേഷന് വിഷയത്തില്‍ ഇടപെട്ട് മെസ്സിയോട് ക്ഷമ ചോദിക്കാന്‍ നിര്‍ദേശിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രസീലിനെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ലഭിക്കേണ്ട@ിയിരുന്ന ഉറച്ച രണ്ട് പെനാല്‍റ്റികള്‍ റഫറി അനുവദിച്ചില്ലെന്നുകാട്ടി അര്‍ജന്റീന ഫെഡറേഷന് സംഘാടകര്‍ക്ക് പരാതി നല്‍കിയിരുന്നു. ചിലിക്കെതിരായ ലൂസേഴ്സ് ഫൈനലിന്റെ 37-ാം മിനുട്ടില്‍ മെസ്സിക്കും ചിലി ക്യാപ്റ്റന്‍ ഗാരി മെഡലിനും റഫറി ചുവപ്പുകാര്‍ഡ് കാട്ടിയിരുന്നു. ഇതോടെ റഫറിമാര്‍ അഴിമതിക്കാരാണെന്നാണ് മെസ്സിയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."