സ്വര്‍ണം വിമര്‍ശകര്‍ക്കുള്ള മറുപടി: ദ്യുതി ചന്ദ്
റോം: ലോക യൂനിവേഴ്‌സിറ്റി ഗെയിംസില്‍ നേടിയ സ്വര്‍ണം തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണെന്ന് ഇന്ത്യന്‍ അത്‌ലറ്റിക് താരം ദ്യുതി ചന്ദ്. എന്നെ വിമര്‍ശിച്ച എല്ലാവര്‍ക്കുമുള്ള മറുപടിയാണ് എന്റെ സ്വര്‍ണ മെഡല്‍. പ്രേമം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് താരത്തിനെതിരേ പലഭാഗത്തുനിന്നും കടുത്ത എതിര്‍പ്പുകളുയര്‍ന്നിരുന്നു. മെഡല്‍ നേട്ടം എന്നെ വിമര്‍ശിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ദ്യുതി കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം യൂനിവേഴ്‌സിറ്റി ഗെയിംസില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടുന്നത്. നാപ്പോളിയില്‍ നടന്ന മത്സരത്തില്‍ 11.32 സെക്കന്‍ഡിലാണ് ദ്യുതി ഓടിയെത്തിയത്. 2014ന് ശേഷം തനിക്കെതിരേ പലതരത്തിലുമുള്ള വിവാദമുണ്ട@ായിട്ടു@െണ്ടന്ന് ദ്യുതി പറഞ്ഞു. റിയോ ഒളിംപിക്‌സിലെ പ്രകടനത്തോടെ അവര്‍ക്ക് അന്നുതന്നെ മറുപടി നല്‍കിയതാണ്. ഇതിനുശേഷവും തന്റെ ശ്രദ്ധ ഗെയിംസില്‍ അല്ലെന്നും മറ്റുപലകാര്യത്തിലുമാണെന്നും ആളുകള്‍ ആരോപിച്ചു. എന്നാല്‍, യൂനിവേഴ്‌സിറ്റി ഗെയിംസ് സ്വര്‍ണനേട്ടത്തോടെ അവര്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞെന്ന് ദ്യുതി കൂട്ടിച്ചേര്‍ത്തു.
ലോക നിലവാരത്തിലുള്ള അത്‌ലറ്റുകളെത്തുന്ന ഗെയിംസില്‍ സ്വര്‍ണം നേടാന്‍ കഴിഞ്ഞത് വലിയ നേട്ടമായി ദ്യുതി കരുതുന്നു. അതേസമയം, ടോക്കിയോ ഒളിംപിക്‌സിനായുള്ള യോഗ്യത മറികടക്കാന്‍ താരത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല.
ഇന്ത്യക്ക് പുറത്ത് തനിക്ക് കൃത്യമായ പരിശീലനം ലഭിച്ചാല്‍ ഇത് സാധ്യമാകുമെന്ന് ദ്യുതി പ്രതീക്ഷിക്കുന്നു. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന തനിക്ക് അതിന് കഴിയുമെന്നും ദ്യുതി പറഞ്ഞു. ലോക ജൂനിയര്‍ മീറ്റില്‍ സ്വര്‍ണം നേടിയ ഹിമാദാസിന് ശേഷം മികച്ച നേട്ടം സ്വന്തമാക്കുന്ന ഇന്ത്യക്കാരിയാണ് ദ്യുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."