ഹോമിയോ ആശുപത്രിയില്‍ ഡോക്ടറില്ല: നെട്ടോട്ടമോടി രോഗികള്‍
കണ്ണൂര്‍: കാടാച്ചിറ ഹോമിയോ ഡിസ്പ്പന്സറിയില് ഡോക്ടര്‍ വന്നിട്ട് ദിവസം മൂന്നു കഴിഞ്ഞു. നിലവിലുള്ള ഡോക്ടര്‍ ലീവ് എടുത്തുപോയതോടെയാണ് പകരം ഡോക്ടറെ നിയമിച്ചത്. എന്നാല്‍ പകരം നിയമിച്ച ഡോക്ടര്‍ ഡിസ്പ്പന്സറിയില് വരാത്തതില്‍ നെട്ടോട്ടമോടുകയാണ് രോഗികള്‍. ഏറെയും കുട്ടികളുമായി എത്തുന്ന രക്ഷിതാക്കളാണ് ഡിസ്പ്പന്സറില് എത്തുകയും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ മടങ്ങുകയും ചെയ്യുന്നത്.
കടമ്പൂര് പഞ്ചായത്തിന്റെ കീഴിലാണ് ഹോമിയോ പ്രവര്‍ത്തിക്കുന്നത്. പകരം നിയമിച്ച ഡോക്ടര്‍ ഹോമിയോയില്‍ എത്തായിട്ടും പഞ്ചായത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതാണ് രോഗികളെ വലച്ചത്. എടക്കാട്, ചാല, തന്നട, മൂന്നുപെരിയ, കീഴറ, പൊതുവാച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമായി നിരവധി രോഗികളാണ് ഹോമിയോ ഡിസ്പ്പന്സറിയെ ആശ്രയിക്കുന്നത്. ഏറെ ദിവസങ്ങളായുള്ള ഡോക്ടര്‍മാരുടെ അവധി രോഗികളില്‍ പ്രയാസമാക്കുകായാണ്. ഇന്നലെ രാവിലെ നിരവധി രോഗികള്‍ വരുകയും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ മടങ്ങിപ്പോവുകയും ചെയ്തു. അതേസമയം, ലീവ് എടുത്ത ഡോക്ടര്‍ നാളെ മുതല്‍ വീണ്ടും ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."