കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചു തുടങ്ങി
കളമശേരി: കളമശേരി നഗരസഭ പ്രദേശത്ത് കുടിവെള്ള വിതരണത്തിന് പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ നിര്‍വഹിച്ചു. കളമശേരി നഗരസഭ ചെയര്പേഴ്സന് ജെസി പീറ്റര്‍ അധ്യക്ഷയായി.
1.10 കോടി രൂപ ചെലവഴിച്ചാണു കുടിവെള്ള വിതരണത്തിനു പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നത്. തോഷിബ ആനന്ദ് ബാറ്ററീസ് കവല മുതല്‍ എച്ച്.എം.ടി. കവല വരെയും കളമശേരി പമ്പ് ഹൗസ് മുതല്‍ പോളിടെക്നിക് കോമ്പൗണ്ട് വരെയുള്ള പൈപ്പുകളാണ് മാറ്റി സ്ഥാപിക്കുന്നത്. കാലപ്പഴക്കം കൊണ്ട് നിരന്തരം പൊട്ടുന്നതിനാലാണ് പൈപ്പുകള്‍ മാറ്റുന്നത്.
ഏലൂര്‍ നഗരസഭ ആക്ടിങ് ചെയര്പേഴ്സന് സി.പി.ഉഷ, നഗരസഭ വൈസ് ചെയര്മാന് ടി.എസ്.അബൂബക്കര്‍ , സ്ഥിരം സമിതി അധ്യക്ഷ രായ എ.കെ.ബഷീര്‍, റുഖിയ ജമാല്‍, കൗണ്‍സിലര്‍മാരായ വി.എസ്. അബൂബക്കര്‍ , സിന്ധു ഹരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."