സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈകഴുകുന്നു: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് എന്തു സംഭവമുണ്ടാവുമ്പോഴും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും കര്‍ശന നടപടി എടുക്കുമെന്നും പറഞ്ഞ് മുഖ്യമന്ത്രി കൈകഴുകുകയാണെന്നും മറുവശത്തുകൂടി അന്വേഷണം അട്ടിമറിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
യൂനിവേഴ്‌സിറ്റി കോളജില്‍ സംഭവിച്ചതും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. യൂനിവേഴ്‌സിറ്റി കോളജില്‍ മാത്രമല്ല, സംസ്ഥാനത്തുട നീളം സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ആന്തൂരില്‍ പ്രവാസിയായ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യഥാര്‍ഥ കാരണങ്ങളിലുള്ള അന്വേഷണം മതിയാക്കി വ്യവസാസിയുടെ കുടുംബത്തെ അപമാനിക്കാനും അവഹേളിക്കാനുമുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കസ്റ്റഡി മരണങ്ങളില്‍ അന്വേഷണം അട്ടിമറിച്ച് യഥാര്‍ഥ ഉത്തരവാദികളായ പൊലിസുകാര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കുകയാണെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. യൂനിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങളുടെ പേരില്‍ ഇപ്പോള്‍ നടക്കുന്നതും അന്വേഷണ നാടകം മാത്രമാണ്. മുന്‍കൂട്ടി അറിയിച്ച ശേഷമാണ് റെയ്ഡുകള്‍ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചളജിലെ ഇടിമുറിയിലെ റെയ്ഡ് നടത്തുന്നതിന് മുന്‍പ് അവിടെ ഉണ്ടായിരുന്ന ആയുധ ശേഖരത്തിലെ വലിയ പങ്കും നീക്കിയതായി ആക്ഷേപമുണ്ട്. യൂനിവേഴ്‌സിറ്റി കോളജിലെ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുന്നതും ഇവരെ വളര്‍ത്തിയെടുത്തതും സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം തന്നെയാണ്. ഇതിന് ഒരു വിഭാഗം അധ്യാപകരും കൂട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."