എടക്കാനത്തെ ക്വാറി: പ്രതിഷേധവുമായി ബി.ജെ.പി
ഇരിട്ടി: എടക്കാനത്തെ മുത്തപ്പന്‍കരിയില്‍ സ്റ്റോണ്‍ ക്രഷറിന് നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ വന്‍ അഴിമതിയും ക്രമക്കേടും നടന്നതായി ബി.ജെ.പി ആരോപിച്ചു.
നാളിതുവരെ ക്രഷറിനെതിരെ ശക്തമായ നിലപാടെടുത്ത ലീഗ് കൗണ്‍സിലര്‍മാരില്‍ ഒരു വിഭാഗം നഗരസഭയില്‍ ഭൂരിപക്ഷമില്ലാത്ത സി.പി.എമ്മിനെ കാലുമാറി പിന്തുണച്ചതിനു പിന്നില്‍ സമ്മര്‍ദ്ദവും പ്രലോഭനവുമുണ്ട്. ഇതുവരെ ഒരു കാരണവശാലും ക്രഷര്‍ അനുവദിക്കാന്‍ സമ്മതിക്കുകയില്ല എന്നും പത്തൊന്‍പതാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്മൂലമുള്ള ദുരിതം വിവരിക്കുകയും ചെയ്ത ലീഗ് പൊടുന്നനെ കാലുമാറിയതിന് പിന്നില്‍ സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകള്‍ നടന്നതായി സംശയിക്കുന്നതായി ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
ബി.ജെ.പി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ പി.എം. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലര്‍ മാരുടെ സംഘം ക്രഷര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."