HOME
DETAILS
MAL
ഉ.കൊറിയന്‍ പ്രശ്‌നം തീര്‍ക്കുമെന്ന് ട്രംപ്
backup
May 26 2017 | 22:05 PM
റോം: ഉത്തരകൊറിയ എന്ന വലിയ പ്രശ്്‌നം എത്രയും പെട്ടന്ന് പരിഹരിക്കുമെന്ന് ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെയ്ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറപ്പ്. ഇറ്റലിയിലെ ടോര്‍മിനയില്‍ ജി 7 ഉച്ചകോടിക്ക് മുന്‍പ് നടന്ന കൂടിക്കാഴ്ചയിലായിരുന്നു ട്രംപിന്റെ പ്രസ്താവന. 'അത് ഞങ്ങളുടെ മനസ്സിലുണ്ട്. അതൊരു വലിയ പ്രശ്‌നം തന്നെയാണ്; ലോകം നേരിടുന്ന പ്രശ്‌നം. പക്ഷേ അത് പരിഹരിക്കപ്പെടും' ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നേരത്തെ കിം ജോങ് ഉന്‍ ആണവായുധം കൈയിലുള്ള വിഡ്ഡിയാണെന്ന് ട്രംപ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."