വിദ്യാര്‍ഥി സംഘടനകള്‍ക്കെതിരേ ഹൈക്കോടതി
കൊച്ചി : വിദ്യാര്‍ഥി സംഘടനകള്‍ക്കെതിരേ ഹൈക്കോടതി. വിദ്യാര്‍ഥി യൂനിയനുകള്‍ എന്തിനാണ് കലാലയങ്ങളില്‍ അക്രമം നടത്തുന്നതെന്ന് കോടതി ആരാഞ്ഞു.
വിദ്യാര്‍ഥി സംഘടനകളോടും സര്‍ക്കാരിനോടും കോടതി വിശദീകരണം തേടി. വിദ്യാര്‍ഥി സംഘടനകളായ കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി, എ.ഐ.എസ്.എഫ് എന്നീ സംഘടനകളോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി നോട്ടിസ് പുറപ്പെടുവിച്ചു. കൊല്ലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപക അക്രമം നടക്കുന്നുണ്ടെന്നു ഹരജിക്കാരന് ആരോപിച്ചു.
വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ സി.ബി.എസ്.സി, ഐ.സി.എസ്.സി സ്കൂളുകളിലും വിദ്യാര്‍ഥി സംഘടനകള്‍ അക്രമം നടത്തുകയാണെന്നും ഇതിനു കാരണമാകുന്ന വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്നുമാവശ്യപ്പെട്ട് സി.ബി.എസ്.സി, ഐ.സി.എസ്.സി മാനേജുമെന്റ് കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിയിലാണ് കോടതി എതിര് കക്ഷികളുടെ നിലപാടു തേടിയത്. എന്നാല്‍ സി.ബി.എസ്.ഇ സ്കൂളില്‍ അക്രമംനടത്തുന്നതായി അറിവില്ലന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് രണ്ടാഴ ്ചകഴിഞ്ഞ് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."