അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിശോധന ഇന്ന്
കൊച്ചി: പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ അന്യസംസ്ഥാനത്തു നിന്നെത്തിയ തൊഴിലാളികള്‍ക്കിടയില്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ ദേശീയ നഗരാരോഗ്യദൗത്യം സംഘടിപ്പിക്കുന്ന 'അതിഥി ദേവോ ഭവ' ഇന്ന് കലൂര്‍ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും. ക്യാംപ് മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്യും.
ക്യാംപിലൂടെ അന്യസംസ്ഥാനത്ത് നിന്നെത്തിയവര്‍ക്കിടയില്‍ എതെങ്കിലും രോഗം ഉണ്ടോയെന്നറിയാനും അതിന്റെ വ്യാപ്തി എത്രമാത്രമാണെന്നും അറിയാന്‍ സാധിക്കും. ജില്ലയില്‍ അഞ്ചു ലക്ഷത്തിലധികം അന്യസംസ്ഥാനതൊഴിലാളികളുണ്ട്. ഇവര്‍ക്കിടയില്‍ ആവശ്യമായ ആരോഗ്യ ബോധവത്കരണപരിപാടികളും സംഘടിപ്പിക്കും.
മലേറിയ, മഞ്ഞപ്പിത്തം, ക്ഷയം, ടൈഫോയ്ഡ്, ജീവിതശൈലീരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ കാംപില്‍ സ്‌ക്രീനിങ് നടത്തും. പുകയില, ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവക്കെതിരായ ബോധവത്കരണവും സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം വെങ്ങോലയില്‍ കാംപ് സംഘടിപ്പിച്ചിരുന്നു. മെയ് 28ന് വാത്തുരുത്തി കമ്മ്യൂണിറ്റി ഹാളിലും ജൂണ്‍ മൂന്നിന് നെല്ലിക്കുഴിയിലും ജൂണ്‍ നാലിന് തോപ്പുംപടിയിലും കാംപ് സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."