HOME
DETAILS
MAL
യൂനിവേഴ്സിറ്റി കോളജ് സംഭവം: ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് എം.എസ്.എഫ്
backup
July 16 2019 | 19:07 PM
ന്യൂഡല്‍ഹി: എസ്.എഫ്.ഐ ഗുണ്ടകള്‍ പി.എസ്.സിയുടെ പൊലിസ് കോണ്‍സ്റ്റബിള്‍ റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടതിനെ പറ്റി ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷറഫലി ആവശ്യപ്പെട്ടു.
യൂനിവേഴ്സിറ്റി കോളജിലുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവം സര്‍ക്കാര്‍ എസ്.എഫ്.ഐക്ക് നല്കിയ പരിലാളന മൂലമുണ്ടായതാണ്. എസ്.എഫ്.ഐ എത്രകണ്ട് അക്രമങ്ങള്‍ നടത്തുന്നുവോ അവര്‍ക്ക് അത്രകണ്ട് പി.എസ്.സി റാങ്ക് നല്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വന്തമായി സര്‍വകലാശാലയും പി.എസ്.സിയും, പരീക്ഷാഭവനുമുള്ള പ്രസ്ഥാനമായി സി.പി.എമ്മും അതിന്റെ പോഷക സംഘടനകളും മാറിയിരിക്കുകയാണെന്നുംഅദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."