HOME
DETAILS
MAL
ആറളം വന്യജീവി സങ്കേതം നാളെ തുറന്നുകൊടുക്കും
backup
October 02 2018 | 01:10 AM
പേരാവൂര്‍: ആറളം വന്യജീവി സങ്കേതം നാളെ മുതല്‍ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കാന്‍ വനംവകുപ്പിന്റെ തീരുമാനം. കാലാവര്‍ഷം കാരണം ആറളം വന്യജീവി സങ്കേതത്തിലെ മീന്മുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം മൂന്നുമാസത്തോളമായി നിരോധിച്ചിരുന്നു. വളയംചാലില്നിന്ന് 16 കിലോമീറ്റര്‍ സഞ്ചരിച്ചു വേണം മീന്മുട്ടി വെള്ളച്ചാട്ടത്തിലെത്താന്‍.
നിരവധി സഞ്ചാരികളാണ് ആറളം വന്യജീവി സങ്കേതത്തില്‍ എത്താറുള്ളത്. വനത്തിലൂടെ ദുര്‍ഘടം പിടിച്ച പാതയിലൂടെ വേണം ഇവിടെയെത്താന്‍. ഇതിന് സമീപത്തായി വാച്ച് ടവറമുണ്ട്. വന്യജീവി സങ്കേതം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമ്പോഴും കടുത്ത ഉപാധികളാണ് വനംവകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."