സമസ്ത ഇസ്ലാമിക് സെന്റർ ജുബൈൽ കർണാടക യൂണിറ്റ് പുതിയ കമ്മിറ്റി നിലവിൽ വന്നു
ദമാം: സമസ്ത ഇസ്ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ കർണാടക യൂണിറ്റ് പുതിയ കമ്മിറ്റി നിലവിൽ വന്നു. ദേശീയ കമ്മിറ്റി മെമ്പർഷിപ്പ് കാംപയിനോടനുബന്ധിച്ചാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്. ഇസ്മായിൽ ഹുദവിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുലൈമാൻ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് അഹമ്മദ് തങ്ങൾ ഉപ്പിനങ്ങാടി ആശംസയർപ്പിച്ചു. കൗൺസിൽ യോഗത്തിൽ കർണാടക യൂണിറ്റ് കമ്മിറ്റിയുടെ 2021 കലണ്ടറും പ്രകാശനം ചെയ്തു. സെൻട്രൽ കമ്മിറ്റി റിട്ടേണിങ് ഓഫീസർ ശിഹാബുദ്ധീൻ ബാഖവി കുന്നുംപുറം, നിരീക്ഷകൻ നൗഷാദ് കെഎസ് പുരം എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
ഭാരവാഹികൾ: സയ്യിദ് അഹമ്മദ് തങ്ങൾ (ചെയർമാൻ), ഹിദായത്തുള്ള തോടാർ, ഇംതിയാസ് പൂഞ്ചലകട്ടെ (വൈസ് ചെയർമാൻമാർ), ഇസ്മായിൽ ഹുദവി ബനക്കൽ (പ്രസിഡന്റ്), റസാഖ് ഫൈസി ബാമ്പില, മുസ്തഫ തോടാർ (വൈസ് പ്രസിഡന്റുമാർ), സ്വലാഹുദ്ധീൻ ജോക്കട്ടെ (ജന: സിക്രട്ടറി), സിറാജ് ജോക്കട്ടെ, അബ്ദുറഹ്മാൻ പുത്തൂർ (ജോ: സിക്രട്ടറിമാർ), മുഹമ്മദ് നവാസ് പുത്തൂർ (വർക്കിങ് സിക്രട്ടറി), അബ്ദുൽ മജീദ് കർനിരെ (ഓർഗനൈസിംഗ് സിക്രട്ടറി), ആരിഫ് ജോക്കട്ടെ (ട്രഷറർ), ഹംസ ബി ഉപ്പിനങ്ങാടി (ഓഡിറ്റർ), ദഅ്വ ചെയർമാൻ: ഇബ്റാഹീം ദാരിമി കറായ, കൺവീനർ: അഷ്റഫ് മദനി മിത്തൂർ, വിഖായ ചെയർമാൻ: ഇഖ്ബാൽ ജോക്കട്ടെ, കൺവീനർ: സിനാൻ ജോക്കട്ടെ.
കൗൺസിൽ യോഗത്തിൽ സ്വലാഹുദ്ധീൻ ജോക്കട്ടെ സ്വാഗതവും ഹിദായത്തുള്ള തോടാർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."