ശ്രീലങ്കയില്‍ കനത്ത മഴയും മണ്ണിടിച്ചിലും 91 മരണം
കൊളംബോ: ശ്രീലങ്കയിലുണ്ടായ കനത്ത മഴയിലും വ്യാപകമായ മണ്ണിടിച്ചിലിലും 91 പേര്‍ മരിച്ചതായും 66 പേരെ കാണാതായതായും റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
രാജ്യത്തിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലയെയാണ് പ്രളയം ബാധിച്ചിരിക്കുന്നതെന്നും പുഴക്കരയിലും മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിലും കഴിയുന്നവരോട് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടതായും ആഭ്യന്തര മന്ത്രി വജിറ അഭയ്‌വര്‍ധന വ്യക്തമാക്കി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കിയിരിക്കയാണ്. രക്ഷാപ്രവര്‍ത്തനത്തിലും സഹായവിതരണത്തിലും പങ്കാളികളാവുന്ന സംഘടനകളോട് അടുത്ത72 മണിക്കൂര്‍ മേഖലയില്‍ കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച രാവിലെ വരെയാണ് രാജ്യം പേമാരിക്ക് സാക്ഷിയായതെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്റര്‍(ഡി.എം.സി) അറിയിച്ചു. 7,800 പേരെയാണ് പ്രകൃതിക്ഷോഭം ബാധിച്ചിരിക്കുന്നത്. വീടുകളും റോഡുകളുമെല്ലാം വെള്ളത്തിനടിയിലാണ്. ദുരിതബാധിത പ്രദേശങ്ങളില്‍നിന്ന് വെള്ളം ഒഴിഞ്ഞാല്‍ മാത്രമേ നാശനഷ്ടങ്ങളുടെ കൃത്യമായ വിവരം ലഭിക്കൂ.
20 പേര്‍ മരിക്കുകയും 66 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇതുവരെയും11 മൃതദേഹങ്ങളാണ് കണ്ടെടുക്കാനായത്. ബുലാത്‌സിന്‍ഹല മേഖലയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരാണിവര്‍. കൊളംബോയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പ്രദേശമാണിതെന്നും ഡി.എം.സി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."