HOME
DETAILS

കൂനം കിരാത്തെ അനധികൃത ചെങ്കല്‍ ഖനനം; മൂക്കുകയറിടാനൊരുങ്ങി അധികൃതര്‍

  
backup
October 02 2018 | 01:10 AM

%e0%b4%95%e0%b5%82%e0%b4%a8%e0%b4%82-%e0%b4%95%e0%b4%bf%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%9a%e0%b5%86

തളിപ്പറമ്പ് : ചെങ്ങളായി പഞ്ചായത്തിലെ കൂനം കിരാത്ത് ഗ്രാമത്തിന് ഭീഷണിയായി മാറിയ അനധികൃത ചെങ്കല്‍ ഖനനത്തിനെതിരേ വിവിധ വകുപ്പുകള്‍ പരിശോധനാ നടപടികളുമായി രംഗത്ത്. റവന്യു-ജിയോളജി-പൊലിസ് എന്നീ വകുപ്പുകളാണ് പരിശോധനയുമായി രംഗത്തുവന്നത്.
തളിപ്പറമ്പ് തഹസില്‍ദാരുടെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാല് പണകള്‍ക്ക് മാത്രമേ ലൈസന്‍സുള്ളൂവെന്ന് കണ്ടെത്തി. മറ്റ് അഞ്ചോളം പണകളില്‍ പരിശോധന നടത്തിയതില്‍ നിയമപ്രകാരമുള്ളതിലും കൂടുതല്‍ സ്ഥലത്താണ് പണകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കും. കൂടാതെ ജിയോളജി വകുപ്പും പൊലിസ് രഹസ്യാന്വേഷണ വിഭാഗവും കൂനം കിരാത്ത് മേഖലയിലെ ചെങ്കല്‍ ഖനനം നടത്തുന്ന മേഖലകളില്‍ പരിശോധന നടത്തി.
അതേസമയം അനധികൃത ഖനനത്തെ കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ പല പണകളിലും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ചുഴലി വില്ലേജുള്‍പ്പെടുന്ന പ്രദേശത്ത് ചെങ്കല്‍ ഖനനം നടത്തുന്നതിന് അനുമതിക്കായി ഉദ്യോഗസ്ഥര്‍ വന്‍ തുക കൈക്കൂലി വാങ്ങിയതായുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചതായും സൂചനയുണ്ട്.
അതിനിടെ കൂനത്തു നടക്കുന്ന അനധികൃത ഖനനത്തിനെതിരേ സമരപരിപാടിക്ക് നേതൃത്വം നല്‍കുന്നതിന് എ. പ്രിയേഷ് കണ്‍വീനറായും എന്‍.കെ മോഹനന്‍ ചെയര്‍മാനായും നാട്ടുകാര്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഭാവി സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഇന്ന് യോഗം ചേരും.
മലയോര മേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ അനധികൃത ഖനനങ്ങള്‍ തടയുന്നതിനായി ശ്രീകണ്ഠപുരം എസ്.ഐ സി. പ്രകാശന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം വളക്കെ കിരാത്ത് മേഖലയിലെ മൂന്ന് ചെങ്കല്‍ ക്വാറികളില്‍നിന്ന് നാലു ടിപ്പര്‍ ലോറികളും മൂന്ന് ജെ.സി.ബിയും പിടികൂടിയിരുന്നു. ഇതിനു ശേഷവും ഇവിടെ നിന്ന് ദിനംപ്രതി ഒരു ലക്ഷത്തിലധികം കല്ലുകള്‍ ഖനനം നടത്തി കൊണ്ടുപോകുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
136 മെഷീനുകളാണ് ഒരേസമയം ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഇവ ഉയര്‍ത്തുന്ന ശബ്ദ-വായുമലിനീകരണങ്ങളോടൊപ്പം കുടിവെള്ള ക്ഷാമവും രൂക്ഷമാകുകയാണ്.
ചെങ്കല്‍ മാഫിയ ഉദ്യോഗസ്ഥരെ വശത്താക്കി നിര്‍ത്തിയിരിക്കുകയാണെന്നും നീതി ലഭിക്കാന്‍ സമരം മാത്രമാണ് തങ്ങളുടെ മുന്നിലുള്ളതുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  25 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  25 days ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  25 days ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  25 days ago