സഊദിയിൽ 990 ബില്യൺ റിയാൽ ചിലവും 849 ബില്യൺ റിയാൽ വരവും പ്രതീക്ഷിക്കുന്ന ബജറ്റിന് മന്ത്രിസഭ അംഗീകാരം
റിയാദ്: സഊദി അറേബ്യയുടെ അടുത്ത വർഷത്തേക്കുള്ള ബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകി. സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് അടുത്ത വർഷത്തെ ബജറ്റിന് അംഗീകാരം നൽകിയത്. 990 ബില്യൺ റിയാൽ ചിലവും 849 ബില്യൺ റിയാൽ വരവും പ്രതീക്ഷിക്കുന്ന കമ്മി ബജറ്റിനാണ് അംഗീകാരം നൽകിയത്. 141 ബില്യൺ റിയാൽ കമ്മി ബജറ്റാണ് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ സെപ്‌തംബറിൽ സഊദി ധനകാര്യ മന്ത്രി അടുത്ത വർഷത്തെ ഏകദേശ ബജറ്റ് കണക്കുകൾ പുറത്ത് വിട്ടിരുന്നു.
990 ബില്യൺ റിയാൽ ചിലവും 846 ബില്യൺ റിയാൽ വരവും പ്രതീക്ഷിക്കുന്നതായാണ് ധനമന്ത്രിയുടെ പ്രാഥമിക വിലയിരുത്തലിൽ ചൂണ്ടിക്കാണിച്ചിരുന്നത്. കൊവിഡ് സാഹചര്യത്തിൽ അടുത്ത വർഷത്തെ ചിലവിൽ നിന്ന് ഏഴര ശതമാനം വെട്ടികുറക്കേണ്ടി വരുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും കൊറോണ വൈറസ് പ്രതിസന്ധി ഒഴിയുകയും സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുന്നുവെന്നുമാണ് പ്രാഥമിക ബജറ്റ് പ്രസ്‌താവന വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."