കമ്പംമെട്ടില്‍ എക്‌സൈസ് സ്ഥാപിച്ച ചെക്‌പോസ്റ്റ് നീക്കം ചെയ്തു
കട്ടപ്പന: ചെക്‌പോസ്റ്റ് നീക്കിയ ശേഷം ചര്‍ച്ചയെന്ന തമിഴ്‌നാടിന്റെ പിടിവാശിക്കു മുന്നില്‍ മുട്ടുമടക്കി ജില്ലാ റവന്യു വിഭാഗം. കമ്പംമെട്ടില്‍ എക്‌സൈസ് സ്ഥാപിച്ച മൊഡ്യൂള്‍ കണ്ടെയ്‌നര്‍ ചെക്‌പോസ്റ്റ് തിരുവനന്തപുരത്തേക്ക് നീക്കം ചെയ്തു. എറണാകുളത്തുനിന്നു കണ്ടെയ്‌നര്‍ ചെക്‌പോസ്റ്റ് സ്ഥാപിച്ച കരാറുകാര്‍ എത്തിയാണ് സ്ഥലത്തുനിന്നു ചെക്‌പോസ്റ്റ് നീക്കം ചെയ്തത്.
ചെക്‌പോസ്റ്റ് നീക്കിയ ഉടന്‍തന്നെ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഘടിച്ചെത്തി ചെക്‌പോസ്റ്റ് സ്ഥാപിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ അടിത്തറ തകര്‍ക്കാന്‍ ശ്രമിച്ചത് കമ്പംമെട്ട് പൊലിസ് ഇടപെട്ട് തടഞ്ഞു. അടിത്തറയിളക്കി തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏതാനും കല്ലുകള്‍ നീക്കം ചെയ്തു. മൂന്ന് മാസം മുന്‍പാണ് ജില്ലാ എക്‌സൈസ് വിഭാഗം കമ്പംമെട്ടില്‍ ചെക്‌പോസ്റ്റ് സ്ഥാപിച്ചത്.
സ്ഥാപിച്ചപ്പോള്‍ തന്നെ തമിഴ്‌നാട് വനംവകുപ്പിന്റെ ഭൂമി കൈയേറിയെന്നാരോപിച്ച് വനംവകുപ്പ് രംഗത്തെത്തി. ചെക്‌പോസ്റ്റ് സ്ഥലത്തുനിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള റോഡ് ഗതാഗതം തമിഴ്‌നാട് വനംവകുപ്പ് തടഞ്ഞു. ഇതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇടപെട്ട് ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് ജോയിന്റ് വെരിഫിക്കേഷന്‍ നടത്തി ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാമെന്ന് തീരുമാനമെടുത്തു. തുടര്‍ന്നാണ് തമിഴ്‌നാട് റോഡ് ഗതാഗതം പുനഃസ്ഥാപിച്ചത്. കേരളം സര്‍വേ പൂര്‍ത്തീകരിച്ചെങ്കിലും തമിഴ്‌നാട് ചര്‍ച്ചയ്ക്കായി എത്തിയില്ല. എന്നാല്‍ കേരളത്തിന്റെ സര്‍ക്കാര്‍ ഓഫിസുകളിരിക്കുന്ന സ്ഥലങ്ങള്‍ തമിഴ്‌നാടിന്റേതാണെന്ന വാദമുയര്‍ത്തി നിരന്തരമായി തമിഴ്‌നാട് വനം വകുപ്പ് കമ്പംമെട്ടില്‍ സംഘര്‍ഷമുണ്ടാക്കി. ഇതിനിടെ മന്ത്രി എം.എം. മണി സ്ഥലത്ത് രണ്ടു തവണ സന്ദര്‍ശനം നടത്തി ചെക്‌പോസ്റ്റ് നീക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ റവന്യു വിഭാഗം മന്ത്രിയുടെ നിര്‍ദേശം അവഗണിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.
ജില്ലാ കലക്ടറും കഴിഞ്ഞ മാസം സ്ഥലത്ത് സന്ദര്‍ശനം നടത്തി. കേരളത്തിന്റെ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങളും തമിഴ്‌നാട്ടില്‍നിന്നുള്ള പൊലിസ് സംഘം അതിര്‍ത്തിയില്‍ കടന്നുകയറി മുറിച്ചുനീക്കിയിരുന്നു. സംഘര്‍ഷം നിരന്തരമായതോടെ ജില്ലാ എക്‌സൈസ് വിഭാഗത്തിനോട് മോഡ്യൂള്‍ കണ്ടെയ്‌നര്‍ ചെക്‌പോസ്റ്റ് നീക്കം ചെയ്യണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് കണ്ടെയ്‌നര്‍ ചെക്‌പോസ്റ്റ് ബോഡിമെട്ടിലേക്ക് മാറ്റാനാണ് തീരുമാനിച്ചത്. മാറ്റാനുള്ള നീക്കം ആരംഭിച്ചപ്പോള്‍ കണ്ടെയ്‌നര്‍ സ്ഥാപിക്കാന്‍ ബോഡിമെട്ടില്‍ സ്ഥലം കണ്ടെത്താന്‍ എക്‌സൈസിനു കഴിഞ്ഞില്ല. കുമളിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും ഇവിടെയും സ്ഥലമില്ലാത്തത് എക്‌സൈസിനെ വലച്ചു. തുടര്‍ന്നാണ് ചെക്‌പോസ്റ്റ് തിരുവനന്തപുരത്തേക്കു നീക്കാന്‍ തീരുമാനിച്ചത്.
കമ്പംമെട്ട് ചെക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനപരിശോധനയ്ക്ക് നിലവില്‍ യാതൊരുവിധ സൗകര്യങ്ങളുമില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ചെക്‌പോസ്റ്റ് സ്ഥാപിച്ചത്. തമിഴ്‌നാട് തര്‍ക്കവുമായി വന്നതോടെ ജില്ലാ എക്‌സൈസ് വിഭാഗത്തിനെ കുറ്റക്കാരാക്കുന്ന സമീപനവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയതോടെയാണ് ചെക്‌പോസ്റ്റ് കമ്പംമെട്ടില്‍നിന്നു മാറ്റാന്‍ തീരുമാനിച്ചത്. റവന്യു വിഭാഗത്തിന്റെ അനുവാദത്തോടെയാണ് കണ്ടെയ്‌നര്‍ ചെക്‌പോസ്റ്റ് കമ്പംമെട്ടില്‍ എക്‌സൈസ് സ്ഥാപിച്ചത്.ചെക്‌പോസ്റ്റ് മാറ്റിയതിനുശേഷം ചര്‍ച്ചയെന്ന തമിഴ്‌നാട് ആവശ്യം കേരളം അംഗീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് അതിര്‍ത്തിയില്‍ ഉയരുന്നത്. ഈ മാസം 30നു കമ്പംമെട്ട് ചെക്‌പോസ്റ്റില്‍ ചര്‍ച്ച നടത്താനാണ് ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് തീരുമാനമെടുത്തിരിക്കുന്നത്.
കമ്പംമെട്ട് ചെക്‌പോസ്റ്റ് നീക്കം ചെയ്തതോടെ ആശങ്കയിലായത് കമ്പംമെട്ട് നിവാസികളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിന്റെ മണ്ണില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിന്റെ അടിത്തറയിലാണ് എക്‌സൈസ് വിഭാഗത്തിന്റെ ചെക്‌പോസ്റ്റ് സ്ഥാപിച്ചിരുന്നത്. ചെക്‌പോസ്റ്റ് നീക്കിയതോടെ 50 വര്‍ഷത്തോളം പഴക്കമുള്ള ഹോട്ടലിന്റെ അടിത്തറയാണ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആയുധങ്ങളുമായെത്തി പൊളിക്കാന്‍ ശ്രമിച്ചത്. കമ്പംമെട്ട് എ.എസ്.ഐ തോമസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ശ്രമം തടഞ്ഞതോടെയാണ് തമിഴ്‌നാട് പിന്‍മാറാന്‍ തയാറായത്. സമീപത്തെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ അതിര്‍ത്തിക്കു സമീപം ജെസിബിയും തമിഴ്‌നാട്ടില്‍നിന്ന് എത്തിച്ചതോടെ അതിര്‍ത്തിയില്‍ പൊലിസ് സന്നാഹവും ശക്തിപ്പെടുത്തി. കേരളത്തിലേക്കു കടന്നുകയറിയാല്‍ വാഹനം പിടിച്ചെടുക്കുമെന്നും ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്നും കമ്പംമെട്ട് പൊലിസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് തമിഴ്‌നാട് സംഘം സ്ഥലത്തുനിന്നു പിന്‍മാറിയത്.
ആശങ്കയില്‍ കമ്പംമെട്ട്
നെടുങ്കണ്ടം: ചെക്‌പോസ്റ്റ് നീക്കം ചെയ്തതോടെ ആശങ്കയിലായത് കമ്പംമെട്ട് നിവാസികള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിന്റെ മണ്ണില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിന്റെ അടിത്തറയിലാണ് എക്‌സൈസ് വിഭാഗത്തിന്റെ ചെക്‌പോസ്റ്റ് സ്ഥാപിച്ചിരുന്നത്. ചെക്‌പോസ്റ്റ് നീക്കിയതോടെ 50 വര്‍ഷത്തോളം പഴക്കമുള്ള ഹോട്ടലിന്റെ അടിത്തറയാണ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആയുധങ്ങളുമായെത്തി പൊളിക്കാന്‍ ശ്രമിച്ചത്.
കമ്പംമെട്ട് എഎസ്‌ഐ തോമസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ശ്രമം തടഞ്ഞതോടെയാണ് തമിഴ്‌നാട് പിന്‍മാറാന്‍ തയാറായത്. സമീപത്തെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ അതിര്‍ത്തിക്കു സമീപം ജെസിബിയും തമിഴ്‌നാട്ടില്‍നിന്ന് എത്തിച്ചതോടെ അതിര്‍ത്തിയില്‍ പൊലിസ് സന്നാഹവും ശക്തിപ്പെടുത്തി. കേരളത്തിലേക്കു കടന്നുകയറിയാല്‍ വാഹനം പിടിച്ചെടുക്കുമെന്നും ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്നും കമ്പംമെട്ട് പൊലിസ് മുന്നറിയിപ്പ് നല്‍കിയതോടെ തമിഴ്‌നാട് സംഘം സ്ഥലത്തുനിന്നു പിന്‍മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."