ഇന്ത്യക്ക് ആശ്വാസ സമനില
ഇന്ത്യ 1 - 1 സിറിയ
ഇന്ത്യയും സിറിയയും ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍നിന്ന് പുറത്ത്
ഫൈനലില്‍ താജികിസ്താനും ഉത്തര കൊറിയയും ഏറ്റുമുട്ടും
അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യക്ക് ആശ്വാസ സമനില. കരുത്തരായ സിറിയയെ 1-1 എന്ന സ്‌കോറിനാണ് ഇന്ത്യ സമനിലയില്‍ പിടിച്ചത്.
അവസാനം വഴങ്ങിയ പെനാല്‍റ്റി ഇല്ലായിരുന്നുവെങ്കില്‍ വിജയം തന്നെ ഇന്ത്യ സ്വന്തമാക്കിയേനെ. പ്രതിരോധത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് സ്റ്റിമാച് ഇന്നലെ ഇന്ത്യയെ ഇറക്കിയത്. അവസാന ര@ണ്ട് മത്സരങ്ങളില്‍ നിന്ന് മാറി മെച്ചപ്പെട്ട രീതിയിലായിരുന്നു ഇന്ത്യയുടെ ഇന്നലത്തെ പ്രതിരോധം.
അവസരങ്ങള്‍ സൃഷ്ടിക്കുന്നത് കുറവായിരുന്നു എങ്കിലും കളി മികച്ച രീതിയില്‍ നിയന്ത്രിക്കാന്‍ ഇന്ത്യക്ക് ആയി. രണ്ട@ാം പകുതിയില്‍ 52-ാം മിനുട്ടില്‍ സെന്റര്‍ ബാക്ക് നരേന്ദര്‍ ഘലോട്ട് ആണ് ഇന്ത്യയുടെ ഗോള്‍ നേടിയത്. കോര്‍ണറില്‍നിന്ന് ഹെഡറോടെ ആയിരുന്നു ഗലോട്ടിന്റെ ഗോള്‍.
ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് താരമായ നരേന്ദറിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ കൂടിയായിരുന്നു ഇന്നലത്തേത്. ഇന്ത്യക്കായി ഗോള്‍ നേടുന്ന രണ്ടാമത്തെ ചെറിയ താരമാണ് നരേന്ദര്‍. സമനില സിറിയയുടെ ഫൈനല്‍ മോഹം തകര്‍ക്കുകയും ചെയ്തു.
വേഗതയേറിയ ഫുട്‌ബോള്‍ ഇന്ത്യ പുറത്തെടുത്തെങ്കിലും പല നീക്കങ്ങളും കൃത്യത ഇല്ലാത്തതായിരുന്നു. പ്രതിരോധത്തില്‍ ജിങ്കനും അനസും ആദില്‍ ഖാനും ഇല്ലാതെയായിരുന്നു ഇന്ത്യ ഇറങ്ങിയത്.
ഫൈനലില്‍ ഉത്തര കൊറിയയും താജികിസ്താനും തമ്മില്‍ ഏറ്റുമുട്ടും. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യക്ക് ദയനീയ പരാജയമായിരുന്നു. പ്രതിരോധത്തിലെ പാളിച്ച കൊണ്ടായിരുന്നു ആദ്യ രണ്ട് മത്സരത്തിലേയും തോല്‍വികള്‍.
അവസാന രണ്ട@ു മത്സരങ്ങളില്‍ നിന്നായി 9 ഗോളുകളാണ് ഇന്ത്യ വഴങ്ങിയത്. കഴിഞ്ഞ കളിയില്‍ ബെഞ്ചില്‍ ആയിരുന്ന സഹല്‍ ഇന്നലെ ആദ്യ ഇലവനില്‍ മൈതാനത്തിറങ്ങി. കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമില്‍ എട്ട് മാറ്റങ്ങളുമായിട്ടായിരുന്നു ഇന്നലെ സ്റ്റിമാച്ച് ടീമിനെ ഇറക്കിയത്.
കഴിഞ്ഞ മത്സരത്തിനിറങ്ങിയ സുനില്‍ ഛേത്രി, അമര്‍ജിത് സിങ്, പ്രീതം കോട്ടാല്‍ എന്നിവര്‍ മാത്രമായിരുന്നു ടീമിലുണ്ടായിരുന്നത്. ബാക്കി എല്ലാം പുതിയ താരങ്ങളെയാണ് സ്റ്റിമാച്ച് കളത്തിലിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."