HOME
DETAILS

വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലിസ് അതിക്രമം അന്വേഷിക്കണം: മുസ്‌ലിം ലീഗ്

  
backup
October 02 2018 | 01:10 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%87-2


കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ കോംപൗണ്ടില്‍ പൊലിസ് അതിക്രമിച്ച് കടന്ന് വിദ്യാര്‍ഥികളെ അകാരണമായി തല്ലി ചതച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 18ന് സ്‌കൂളില്‍ നടന്ന കായിക മത്സരത്തില്‍ വിജയികളായ വിദ്യാര്‍ഥികളെ പടക്കം പൊട്ടിച്ചുവെന്നാരോപിച്ചാണ് പൊലിസ് സ്‌കൂള്‍ കാംപസില്‍ കയറി നരനായാട്ട് നടത്തിയത്. പൊലിസ് അതിക്രമത്തില്‍ അന്‍പതില്‍പരം വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അനുമതിയില്ലാതെ പൊലിസ് കോംപൗണ്ടില്‍ കയറി വിദ്യാര്‍ഥികളെയും കണ്ണില്‍ കണ്ടവരെയും തല്ലി ചതച്ചത് കടുത്ത നിയമലംഘനമാണെന്നുംഇക്കാര്യം വിശദമായി അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍ അധ്യക്ഷനായി.
ചെര്‍ക്കളം അബ്ദുല്ല, കോണ്‍ഗ്രസ് നേതാവ് കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, അബ്ദുല്‍ റഹിമാന്‍ ഹാജി പരപ്പ, കെ. അബ്ദുല്‍ റഹിമാന്‍ ഹാജി തൃക്കരിപ്പൂര്‍, അഡ്വ. മുഹമ്മദ് പാര മഞ്ചേശ്വരം, കെ.എം മജീദ് ഹാജി പടന്ന, കെ. മുഹമ്മദ് ചെര്‍ക്കള, ഹംസ കല്ലട്ര, സിര്‍സി കുഞ്ഞാമു ഹാജി എന്നിവരുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
സൗദിയിലെ ഹജ്ജ് ക്യാമ്പില്‍ എല്ലാ വര്‍ഷവും കേരളത്തില്‍ നിന്നും ആവശ്യമായ ഡോക്ടര്‍മാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാറുണ്ടെങ്കിലും ഇത്തവണ ആരെയും നിയമിച്ചിട്ടില്ല. ഇത് കാരണം മലയാളി ഹാജിമാര്‍ ദുരിതമനുഭവിക്കുകയും ഭാഷ അറിയാത്തതു കാരണം സാധാരക്കാരായ മലയാളി ഹാജിമാര്‍ ആശയ വിനിമയം നടത്താന്‍ സാധിക്കാതെ പ്രയാസം നേരിടുകയും ചികിത്സ ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഹജ്ജ് സേവനത്തിന് സന്നദ്ധ അറിയിച്ച് ഒട്ടനവധി ഡോക്ടര്‍മാര്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് ബന്ധപ്പെട്ടവര്‍ക്ക് അയച്ച് കൊടുക്കാത്തതുകൊണ്ടാണ് ഹജ്ജാജികള്‍ ദുരിതമനുഭവിച്ചത്. ഇക്കാര്യം അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  2 months ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago
No Image

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

International
  •  2 months ago