പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാരുടെ പേര് നല്‍കണമെന്ന് മോദി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ മന്ത്രിമാര്‍ ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പാര്‍ലമെന്റ് നടപടികളില്‍ ഹാജരാകാതിരിക്കുന്ന മന്ത്രിമാരുടെ നിലപാടില്‍ മോദി അതൃപ്തി അറിയിച്ചത്. പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാരുടെ പേര് തനിക്ക് അടിയന്തരമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓരോ ആഴ്ചയും പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കും. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് മോദി പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയോട് പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാരുടെ പേര് നല്കാന് ആവശ്യപ്പെട്ടത്. എല്ലാ യോഗത്തിലും ഹാജരാകാത്ത മന്ത്രിമാരുടെ പേര് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ജനപ്രതിനിധികള്‍ അവരവരുടെ മണ്ഡലത്തില്‍ തങ്ങി ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം എം.പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."