സി.എം അബ്ദുല്ല മൗലവിയുടെ വധം കേസന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമെന്ന്
തൃക്കരിപ്പൂര്‍: പ്രമുഖ പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനും നിരവധി മഹല്ലിലെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ വധവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും സത്യസന്ധമായി അന്വേക്ഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ബീച്ചാരക്കടവ് മദ്‌റസയില്‍ ചേര്‍ന്ന വലിയപറമ്പ് പഞ്ചായത്ത് എസ്.വൈ.എസ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
കെ.എം.സി ഇബ്‌റാഹിം അധ്യക്ഷത വഹിച്ചു. ശരീഫ് ഹാജി, ഹംസ ഹാജി, ഉസ്മാന്‍ പാണ്ഡ്യാല, സിദ്ദീഖ് ഫൈസി, സലാം കോട്ടയില്‍, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി. പി.പി അബുറസാഖ്് ഹാജി, കെ.പി മജീദ് ഹാജി, ടി.കെ മുസ്തഫ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി അബുല്‍ റസാക്ക് ഹാജി (പ്രസിഡന്റ്), കെ.എ മമ്മു (സെക്രട്ടറി), എന്‍.കെ മുഹമ്മദ് കുഞ്ഞി (വര്‍ക്കിങ് സെക്രട്ടറി), കെ.കെ അഹമ്മദ് ഹാജി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."