HOME
DETAILS
MAL
ഇന്ദിരാ ജയ്സിങ്ങിന് പിന്തുണയുമായി ബാര്‍ അസോസിയേഷന്
backup
July 16 2019 | 19:07 PM
ന്യൂഡല്‍ഹി: അഭിഭാഷക ദമ്പതികളായ ഇന്ദിരാ ജയ്സിങ്ങിന്റെയും ആനന്ദ് ഗ്രോവറിന്റെയും വീട്ടില്‍ നടന്ന സി.ബി.ഐ റെയ്ഡ് അഭിഭാഷകരുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ബാര്‍ അസോസിയേഷന് ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി.
അംഗീകരിക്കാനാകാത്ത നടപടിയാണുണ്ടായിരിക്കുന്നത്. രാജ്യത്തെ നിയമവ്യവസ്ഥ നിലനിര്‍ത്തുന്നതിനും മനുഷ്യാവകാശം ഉറപ്പുവരുത്തുന്നതിനും ഭരണഘടനാപരമായി ചുമതലപ്പെടുത്തപ്പെട്ടവരാണ് അഭിഭാഷകര്‍. അവരുടെ സ്വാതന്ത്ര്യത്തിന് നേരെ കടന്നു കയറ്റം നടത്തുന്നത് അനുവദിക്കാനാകില്ലെന്നും ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. പ്രശാന്ത് കുമാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."