കാസര്‍കോട് നഗരസഭയിലെ വനിതാ ഓവര്‍സിയര്‍ക്കെതിരേ കേസ്
കാസര്‍കോട്: കാസര്‍കോട് നഗരസഭാ ചെയര്‍പെഴ്‌സനെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ വനിതാ ഓവര്‍സിയര്‍ക്കെതിരേ പൊലിസ് കേസെടുത്തു. നഗരസഭാ ചെയര്‍പെഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിന്റെ പരാതിയിലാണ് മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ സി. അജിതക്കെതിരേ പൊലിസ് കേസെടുത്തത്.
നഗരസഭാ ചെയര്‍പെഴ്‌സണെതിരേ ഫോണില്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ച ഓവര്‍സിയറുടെ ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തായിരുന്നു. തുടര്‍ന്നാണ് പരാതിയും കേസും ഉടലെടുത്തിരിക്കുന്നത്. ചെയര്‍പെഴ്‌സനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഓവര്‍സിയറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ചെയര്‍പെഴ്‌സന്റെ പരാതിയില്‍ 509, 506, 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, ഫോണില്‍കൂടി മോശമായ പരാമര്‍ശങ്ങള്‍ നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. നേരത്തെ ഔദ്യോഗീക കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയതിന് ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുശേഷം ഏതാനും ദിവസം മുന്‍പാണ് ഓവര്‍സിയര്‍ നഗരസഭാ ഓഫിസില്‍ ചാര്‍ജെടുത്തത്. അതിനു ശേഷമാണ് നഗരസഭാ ചെയര്‍പെഴ്‌സനെ അപകീര്‍ത്തിപ്പെടുത്തികൊണ്ടുള്ള ഓവര്‍സിയറുടെ ഫോണ്‍ സംഭാഷണം പുറത്തായത്.
ജനപ്രതിനിധികളെ അപമാനിക്കുന്ന തരത്തിലുള്ള അച്ചടക്കലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് 2011ലെ കേരള നഗരസഭാ ചട്ടങ്ങള്‍ അനുസരിച്ചാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിനു ശേഷം ചെയര്‍പെഴ്‌സണ്‍ കാസര്‍കോട് സി.ഐയ്ക്ക് നല്‍കിയ പരാതിയിലാണ് ഓവര്‍സിയര്‍ക്കെതിരേ കേസ്.
അതേസമയം വനിതാ ഓവര്‍സിയര്‍ക്കെതിരേ നഗരസഭാ ഓഫിസ് പരിസരത്ത് വ്യാപകമായി പോസ്റ്ററുകളും പതിക്കുകയുണ്ടായി. 'സി.പി.ഐക്കാരിയായ ഓവര്‍സിയറെ സി.പി.ഐക്ക് വേണ്ടാതായിട്ടും എന്തിനു സി.പി.എം സംരക്ഷിക്കുന്നു. സി.പി.എം എന്തിനാണ് അഴിമതിക്കാരിയെ സംരക്ഷിക്കുന്നു'വെന്നുമുള്ള ചോദ്യങ്ങളാണ് പോസ്റ്ററില്‍. ഇന്നലെ രാവിലെയാണ് നഗരസഭാ ഓഫിസ് പരിസരത്ത് വ്യാപകമായി പോസ്റ്റര്‍ പതിച്ചത് കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."