ഇരിങ്ങല്‍ സര്‍ഗാലയ ടൂറിസം പ്രൊജക്ടിന് ദേശീയ പുരസ്കാരം
പയ്യോളി: ഇന്ത്യാ ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് ടൂറിസം നല്കുന്ന ഏറ്റവും മികച്ച റൂറല്‍ ടൂറിസം പ്രൊജക്ടിനുള്ള അവാര്‍ഡ് ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിനു ലഭിച്ചു.
കേരള സംസ്ഥാനത്തിനുള്ള ഈ അവാര്‍ഡ് കേരള സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ടൂറിസം) ഡോ വി. വേണു, ടൂറിസം ഡയറക്ടര്‍ യു.വി ജോസ്, സര്‍ഗാലയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ പി.പി.ഭാസ്കര്‍, ജനറല്‍ മാനേജര്‍ ടി.കെ രാജേഷ്, ലയ്സണ്‍ ഓഫിസര്‍ എം.ടി സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് ലോക്സഭാ സ്പീക്കര്‍ സുമിതാ മഹാജനില്നിന്നു സ്വീകരിച്ചു.
കേന്ദ്ര ടൂറിസംമന്ത്രി മഹേഷ് ശര്‍മ അധ്യക്ഷനായി. ഗ്രാമീണ ടൂറിസം രംഗത്ത് മാതൃകയായ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ സര്‍ഗാലയ പ്രവര്‍ത്തനരംഗത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കരകൗശല മേഖലയെയും ടൂറിസത്തെയും സമന്വയിപ്പിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ഗാലയ കേരള ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജിലേക്ക് വിദേശ സഞ്ചാരികളുള്‍പ്പെടെ പ്രതിവര്‍ഷം നാല് ലക്ഷത്തോളം ടൂറിസ്റ്റുകള്‍ എത്തുന്നുണ്ട്.
2011 ല്‍ കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പ് സ്ഥാപിച്ച സര്‍ഗാലയയുടെ മാനേജ്മെന്റ് രാജ്യാന്തര തലത്തില്‍ സഹകരണ രംഗത്ത് പ്രശസ്തമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."