റോഡ് വികസനം: കേരളത്തിന് കേന്ദ്രസഹായം ലഭിക്കും
ന്യൂഡല്‍ഹി: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഈ വിഷയത്തില്‍ അടുത്ത ആഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.
ലോക്സഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ എന്‍.കെ പ്രേമചന്ദ്രന് ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ദേശീയ പാത വികസനത്തില്‍ ഇനി പ്രത്യേക പരിഗണനാ പട്ടിക ഇല്ലെന്നും കേരളത്തിലെ എന്‍.എച്ച് 66 ദേശീയപാത വികസനത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കി പുറത്തിറക്കിയ വിജ്ഞാപനം പിന്‍വലിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണ് കേരളത്തെ ഒഴിവാക്കിയിരുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ടിന്റെ അടിസ്ഥാനത്തില്‍ വികസനം നടത്തുമ്പോള്‍ പ്രദേശത്തെ ലോക്സഭാംഗങ്ങളുടെ നിര്‍ദ്ദേശം പരിഗണിക്കണമെന്നും പ്രേമചന്ദ്രന് ആവശ്യപ്പെട്ടു. ഈ നിര്‍ദ്ദേശം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും മന്ത്രി ഉറപ്പുനല്‍കി.
ദേശീയ പാത 544 മണ്ണുത്തി-വടക്കഞ്ചേരി റോഡിന്റെയും കുതിരാനിലെ തുരങ്കങ്ങളുടെയും നിര്‍മ്മാണം ഉടനെ പൂര്‍ത്തിയാക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ടി.എന്‍ പ്രതാപന് എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."