ഇന്‍സ്റ്റഗ്രാം താരത്തെ കൊലപ്പെടുത്തി മൃതദേഹത്തിനരികെ നിന്ന് സെല്‍ഫി!
ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാം താരത്തെ കൊലപ്പെടുത്തിയശേഷം രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സുഹൃത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. 17കാരിയായ ബിയാന്‍ക ഡെവിന്‍സാണ് കൊല്ലപ്പെട്ടത്. 21കാരനായ ബ്രാന്‍ഡന്‍ ക്ലാര്‍ക്കാണ് കൊലയാളി. ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ ഒരു സംഗീതപരിപാടി കാണാന്‍ പോയതായിരുന്നു ബിയാന്‍ക. കൂടെ ബ്രാന്‍ഡനും ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം ബിയാന്‍കയെ ഒരു കറുത്ത എസ്.യു.വി കാറിനടുത്ത് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബിയാന്‍കയും ബ്രാന്‍ഡനും രണ്ടുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഞായറാഴ്ച കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
'അയാം സോറി ബിയാന്‍ക' എന്ന കുറിപ്പോടെയാണ് ബ്രാന്‍ഡന്‍ രക്തത്തില്‍ കുളിച്ച നിലയിലുള്ള മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലിട്ടത്. മൃതദേഹത്തിനൊപ്പം ഇയാള്‍ സെല്‍ഫിയും എടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രങ്ങള്‍ വളരെ പെട്ടെന്നു തന്നെ പ്രചരിച്ചു. ഇവ നീക്കം ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം പ്രയാസപ്പെടേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കൊലയാളി തന്നെയാണ് പൊലിസിനെ വിളിച്ചത്. കൊല നടത്തിയ കാര്യം ഇയാള്‍ സമ്മതിക്കുകയും ചെയ്തു. പൊലിസ് സ്ഥലത്തെത്തിയപ്പോള്‍ കറുപ്പ് നിറമുള്ള എസ്.യു.വിക്ക് അരികില്‍ ബ്രാന്‍ഡന്‍ കിടക്കുകയായിരുന്നു. പൊലിസിനെ കണ്ടയുടനെ ഇയാള്‍ കത്തിയുപയോഗിച്ച് സ്വയം കുത്തുവാനും കഴുത്ത് മുറിക്കാനും ശ്രമം തുടങ്ങി. പൊലിസ് ഇയാളെ തോക്കിന്‍മുനയില്‍ നിര്‍ത്തിയ സന്ദര്‍ഭത്തിലാണ് ഫോണെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ അപ്‌ഡേറ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബ്രാന്‍ഡന്‍ ക്ലാര്‍ക്കിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."