ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍ക്ക് ഇന്ന് സ്വീകരണം
നീലേശ്വരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട നീലേശ്വരം ഖാസിയും പ്രമുഖ പണ്ഡിതനും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ ജില്ലാ ഉപാധ്യക്ഷനുമായ ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍ക്ക് ജന്മദേശമായ കോട്ടപ്പുറത്ത് ഇന്ന് സ്വീകരണം നല്‍കും.
ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈകിട്ട് ഏഴിന് ഇടത്തറ മസ്ജിദ് യഹ്‌യാ തങ്ങള്‍ മഖാം സിയാറത്തിനു ശേഷം ഖാസിയെ ദഫ്മുട്ടിന്റെ അകമ്പടികളോടെ കോട്ടപ്പുറം മഖ്ദൂം നഗറിലേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് ഫഖീര്‍ സാഹിബ് തങ്ങള്‍ മഖാം സിയാറത്ത് നടത്തും.
പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മഹ്മൂദ് മുസ്‌ലിയാരെ ആദരിക്കും. ജമാഅത്ത് പ്രസിഡന്റ് ഇ. കുഞ്ഞബ്ദുല്ല അധ്യക്ഷനാകും.
കോട്ടപ്പുറം ജമാഅത്തിന്റെ ഉപഹാരം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇ.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, മഹ്മൂദ് മുസ്‌ലിയാര്‍ക്ക് നല്‍കും. റഫീഖ് കോട്ടപ്പുറം മഹ്മൂദ് മുസ്‌ലിയാരെ സദസിന് പരിചയപ്പെടുത്തും. അഷ്‌റഫ് റഹ്മാനി ചൗക്കി മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, തൃക്കരിപ്പുര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് ടി.കെ പുക്കോയ തങ്ങള്‍ ചന്തേര, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, ഇബ്രാഹിം പറമ്പത്ത്, സുലൈമാന്‍ ഫൈസി മാളിയേക്കല്‍, അബൂബക്കര്‍ ബാഖവി, ഷാഫി ഫൈസി ഉള്‍പ്പെടെ സമീപ മഹല്ലുകളിലെ ഭാരവാഹികളും പണ്ഡിതരും ചടങ്ങില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."