തെരുവ് കീഴടക്കി നായകള്‍
കോട്ടയം: നായകള്‍ തെരുവ് കീഴടക്കി വാഴുമ്പോഴും വിജയം കാണാതെ വന്ധ്യംകരണ പദ്ധതികള്‍. തെരുവുനായ ശല്യം വര്‍ധിക്കുമ്പോള്‍ ഒരു പദ്ധതിപോലും വിജയം കണ്ടില്ലെന്നതാണു വാസ്തവം. നായ നിയന്ത്രണത്തിന്റെ പേരില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ ലക്ഷങ്ങള്‍ പല ചെലവഴിക്കുക മാത്രമാണ് ചെയ്തത്.
10 വര്‍ഷം മുന്‍പ് കോട്ടയം നഗരസഭയാണ് നായപിടിത്ത പദ്ധതിയുടെ തുടക്കം കുറിച്ചത്. തെരുവുനായകളെ പിടികൂടി കോടിമതയിലെ മൃഗാശുപത്രിയില്‍ വന്ധ്യംകരിച്ച് പുറത്തുവിടുമെന്ന് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു. നായ്ക്കളെ പിടികൂടാന്‍ വിദഗ്ധരെ മാത്രമല്ല ആശുപത്രി ആവശ്യങ്ങള്‍ക്ക് നായവാഹനം വാങ്ങുമെന്നും പറഞ്ഞിരുന്നു. മൃഗാശുപത്രിയില്‍ സ്ഥലസൗകര്യമില്ലാത്തതിനാല്‍ പദ്ധതി പാളി. സമാനമായ പദ്ധതി മൂന്നു നഗരസഭകള്‍ക്കൂടി ആവിഷ്‌കരിച്ചെങ്കിലും ഒരു നായപോലും പിടിയിലായില്ല. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും വാര്‍ത്താക്കുറിപ്പിറക്കി നാലു വര്‍ഷം മുമ്പ് നായപിടിത്ത പദ്ധതി ആവിഷ്‌കരിച്ചു.
വലിയ തുകയും ഇതിനായി നീക്കിവച്ചു.
തെരുവുനായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കാത്തതിനാല്‍ അവയെ വന്ധ്യംകരിച്ച് ജനനനിയന്ത്രണമുണ്ടാക്കുമെന്നായിരുന്നു കളക്്ടറുടെ പ്രഖ്യാപനം.
മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ കോട്ടയത്ത് സ്ഥിരം സംവിധാനമാണ് അന്നു ലക്ഷ്യമിട്ടത്. 50 നായ്ക്കളെ സൂക്ഷിക്കാന്‍ കൂടുണ്ടാക്കുമെന്നും വന്ധ്യംകരിച്ചവയെ മുന്നുദിവസം കൂട്ടില്‍ സൂക്ഷിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
പക്ഷെ ഒരു നായയെ പോലും പിടിക്കാന്‍ സാധിച്ചില്ല. ഒരു നായയെ വന്ധ്യംകരിക്കാന്‍ അഞ്ഞൂറുരൂപയുടെ മരുന്ന് വേണം. തീറ്റച്ചെലവിനു പുറമെ നായയെ പിടിക്കുന്നവര്‍ക്കും വേതനം നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."