HOME
DETAILS
MAL
രാജ് കുമാറിന്റെ മരണം: പീരുമേട് സബ്ജയില്‍ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി
backup
July 16 2019 | 20:07 PM
ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ക്ക് സസ്പെന്ഷന്
താല്‍ക്കാലിക വാര്‍ഡനെ പിരിച്ചുവിട്ടു
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാര് പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ സബ്ജയില്‍ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ വാസ്റ്റിന് ബോസ്കോയെ ജയില്‍ മേധാവി ഋഷിരാജ് സിങ് സസ്പെന്‍ഡ് ചെയ്തു. താല്‍ക്കാലിക വാര്ഡന് സുഭാഷിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.
വകുപ്പുതല അന്വേഷണത്തിന് ചീമേനി ജയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. രാജ്കുമാറിന്റെ ആരോഗ്യസ്ഥിതി മോശമായത് മേലുദ്യോഗസ്ഥരെ അറിയിക്കാത്തതും അടിയന്തര വൈദ്യസഹായം നല്‍കാതിരുന്നതും ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."