'യു.ഡി.എഫും എല്‍.ഡി.എഫും തെരഞ്ഞെടുപ്പിനെ നേരിട്ടത് അദാനിയുടെ ചെലവില്‍'
കോട്ടയം: യു.ഡി.എഫും എല്‍.ഡി.എഫും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടതു അദാനിയുടെ ചെലവിലായിരുന്നുവെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. വിഴിഞ്ഞം പദ്ധതി അദാനി പദ്ധതിയായി മാറി.കോട്ടയത്തു നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത് . വിഴിഞ്ഞ പദ്ധതിയിലൂടെ ഉമ്മന്‍ചാണ്ടി - പിണറായി സഖ്യം കേരളത്തെ വിറ്റു കാശാക്കിയിരിക്കുകയായിരുന്നു.പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ വിഴിഞ്ഞം പദ്ധതി കരാര്‍ റദ്ദാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
പദ്ധതിക്കായി സര്‍ക്കാര്‍ കൈമാറിയ 374 ഏക്കര്‍ ഭൂമിയില്‍ 129 ഏക്കര്‍ അദാനിക്കു സ്വകാര്യ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കാം. ഈ ഭൂമി പണയം വയ്ക്കാന്‍ പോലും അദാനിക്കു കഴിയും.
പിണറായി വിജയന്‍ മാന്യനും വിശ്വസ്തനുമാണ്, പക്ഷേ മുഖ്യമന്ത്രി എന്ന നിലയില്‍ പരാജയമാണ്. കേരളത്തിന്റെ ഒരു വര്‍ഷം നഷ്ടപ്പെടുത്തിയെന്നതാണു എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ നേട്ടം. ഏകാധിപത്യ ശൈലിയിലാണു സര്‍ക്കാര്‍ പ്രവര്‍ത്തനം. നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പോലും സി.പി.എം അംഗങ്ങള്‍ക്കു ഭയമാണ്. ഒരു വര്‍ഷം പാഴാക്കിയതിനു പിണറായി സി.പി.എം അംഗങ്ങളോടു മാപ്പു പറയണമെന്നും ജോര്‍ജ്ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."