ജപ്പാന്‍ കുടിവെള്ള പദ്ധതി: പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നിര്‍ദേശം
കോഴിക്കോട്: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഗുണഫലം പൂര്‍ണാര്‍ഥത്തില്‍ ലഭ്യമാക്കാന്‍ ബാക്കിയുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു.
നിലവില്‍ റോഡിലൂടെ പ്രധാന ജലവിതരണ പൈപ്പ് കടന്നുപോകുന്ന സ്ഥലങ്ങളില്‍ മഴക്കാലമായതിനാല്‍ കുഴിയെടുക്കുന്നതിന് വിലക്കുള്ളതാണ് പ്രധാന തടസമെന്നും ഓഗസ്റ്റോടെ ഈ പ്രവൃത്തി പുനരാരംഭിക്കുമെന്നും പ്രൊജക്ട് ഡയരക്ടര്‍ യോഗത്തെ അറിയിച്ചു. കരാര്‍ ഏറ്റെടുത്ത ശ്രീറാം ഇ.പി ലിമിറ്റഡിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസമാണ് ഇതിനുകാരണമെന്ന് കലക്ടര്‍ കുറ്റപ്പെടുത്തി.
പദ്ധതിയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ സി.കെ നാണു, വി.കെ.സി മമ്മത് കോയ, പുരുഷന്‍ കടലുണ്ടി, ഡോ. എം.കെ മുനീര്‍, ഇ.കെ വിജയന്‍, കെ. ദാസന്‍, ജോര്‍ജ് എം തോമസ്, പി.ടി.എ റഹീം, കാരാട്ട് റസാക്ക്, പാറക്കല്‍ അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഷീല എം.എ, ഡി.എം.ഒ ആര്‍.എല്‍ സരിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."