ഭീമ ബാലസാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: 29ാമത് ഭീമ ബാലസാഹിത്യ അവാര്‍ഡിന് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രകാശനം ചെയ്ത 'വനയാത്ര' എന്ന നോവല്‍ തിരഞ്ഞെടുക്കപ്പെട്ടതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശിയും തിരുവനന്തപുരം ഗവ.വിമന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. ടി.ആര്‍ ജയകുമാരിയും കാലടി സ്വദേശിയായ ടി.ആര്‍ വിനോദ്കുമാറും ചേര്‍ന്നാണ് നോവല്‍ എഴുതിയത്. 70,000 രൂപയും പ്രശംസാപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ് അവാര്‍ഡ്.
കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം നിലമ്പൂര്‍ അഞ്ചച്ചവിടിയില്‍ ഫാത്തിഹ ബിഷറിന്റെ 'അനന്തരം അവനൊരു നക്ഷത്രമായി' എന്ന നോവലും തിരഞ്ഞെടുക്കപ്പെട്ടു. 10,000 രൂപയും പ്രശംസാ പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. സുപ്രഭാതം കോഴിക്കോട് യൂനിറ്റിലെ ചീഫ് സബ് എഡിറ്റര്‍ ഹംസ ആലുങ്ങലിന്റെ മകളാണ് ഫാത്തിഹ. ജൂലൈ 27ന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
പെരുമ്പടവം ശ്രീധരന്‍, സി. രാധാകൃഷ്ണന്‍, ഡോ. കെ ശ്രീകുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് വിധി നിര്‍ണയം നടത്തിയത്. ഭീമ ജ്വല്ലേഴ്‌സ് സ്ഥാപകനായ കെ. ഭീമഭട്ടരുടെ സ്മരണാര്‍ഥം ആരംഭിച്ചതാണ് ഭീമ ബാലസാഹിത്യ അവാര്‍ഡ്. വാര്‍ത്താസമ്മേളനത്തില്‍ സി. രാധാകൃഷ്ണന്‍, രവി പാലത്തിങ്കല്‍, ബി. ഗിരിരാജന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."