നന്മയുടെ കരുതലില്‍ വയോജനങ്ങള്‍ക്ക് ആദരം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളജ് ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോക വയോജന ദിനത്തോടനുബന്ധിച്ച് 104 വയസുകാരി പരിയാടത്ത് ചാമിയുടെ ഭാര്യ ചക്കിയമ്മയെ ആദരിച്ചു.
പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന സ്ഥലത്തെ ജൈവ അരി തവിടുകളയാതെ കഴിച്ചതിന്റെ ആരോഗ്യമാണ് ഈ 104 വയസുക്കാരിക്കുള്ളത്. 16 പോത്തിനെ വളര്‍ത്തിയിരുന്നു. യാതൊരു വിധ അസുഖവുമില്ലാത്ത ഈ മുത്തശ്ശി ഇന്നും അടുപ്പില്‍ പാചകം ചെയ്ത് കഴിക്കാന്‍ മിടുക്കിയാണ്. ചക്കിയമ്മയുടെ വീട്ടില്‍ നടന്ന പരിപാടിയില്‍ സി.റോസ് ആന്റോ, ടി.എ സിബു, ആന്‍സി ജോബി, സ്റ്റാന്റില ജോര്‍ജ്ജ്, എം.ജി അയന, ക്രിസ്റ്റി ഡേവി, ബിയ ജോബി, ഹെന്ന ടി. പോള്‍ സന്നിഹിതരായി.
ചാലക്കുടി: കേരളാ സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കാടുകുറ്റി പഞ്ചായത്ത് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു.
ബ്ലോക്ക് സെക്രട്ടറി എം.എ നാരായണന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ടോംസണ്‍ മാനുവല്‍ അധ്യക്ഷനായി.
ഡോ. പി.ആര്‍ ബാജു ആരോഗ്യ ബോധവല്‍കരണ ക്ലാസ് നയിച്ചു. ജില്ലാ പ്രസിഡന്റ് എം.തുളസി എണ്‍പത് വയസ് തികഞ്ഞവരെ ആദരിച്ചു.
എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ വയോജനദിന വാരാഘോഷത്തോടനുബന്ധിച്ച് വയോജനങ്ങളെ ആദരിച്ചു.
70 വയസിന് മുകളിലുള്ള 65 തൊഴിലുറപ്പ് തൊഴിലാളികളെയാണ് ആദരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മീന ശാലിമോന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍ കുട്ടി അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പ്രീതി സതീഷ്, എന്‍.കെ കബീര്‍, പി.എം ഷൈല, അംഗങ്ങളായ സി.എ ജോസഫ്, സി.വി ജെയ്‌സണ്‍, അനിത വിന്‍സന്റ്, സുരേഷ് നാലുപുരക്കല്‍, വയോജന ക്ലബ് അംഗം ശങ്കരന്‍ കുട്ടി മാസ്റ്റര്‍ പങ്കെടുത്തു.
കുന്നംകുളം: കേരളാ സ്റ്റേറ്റ് സരര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കുന്നംകുളം ബ്ലോക്കിന്റെയും വിവധ യൂനിറ്റുകളുടേയും സംയുക്താഭിമുഖ്യത്തില്‍ വയോജനദിനാചരണവും, ആരോഗ്യ ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു.
കുന്നംകുളം ലിവാ ടവര്‍ കോംപ്ലക്‌സ് ഹാളില്‍ നടന്ന ചടങ്ങ് കുന്നംകുളം നഗരസഭാ സെക്രട്ടറി കെ.കെ മനോജ് ഉദ്ഘാടനം ചെയ്തു. ഇ.കെ ശ്രീധരന്‍ അധ്യക്ഷനായി. വി.വി പരമേശ്വരന്‍ മുഖ്യപ്രഭാണം നടത്തി. 75 വയസ് പൂര്‍ത്തിയായ അംഗങ്ങളെ ആദരിച്ചു.
തുറവൂര്‍: കേരളാ സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അരൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു.
പി.രാമചന്ദ്രന്‍ നായര്‍, കെ.പി വിശ്വനാഥന്‍ എന്നി മുതിര്‍ന്ന പൗരന്മാരെയാണ് ആദരിച്ചത്. പി.വി ശ്യാമപ്രസാദ് അധ്യക്ഷനായി. എന്‍. ദയാനന്ദന്‍, കെ.ആര്‍ വിജയകുമാര്‍, എസ്. ലത, സിംഹളാദേവി, ടി.പി മോഹനന്‍, ടി.ജി ബാലചന്ദ്രന്‍ ,കെ.ആര്‍ രാജു ,കെ ശശിന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊടകര: ഗവ. നാഷനല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ എസ്.പി.സി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു.
വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥികളായ വയോജനങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സുധ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.എല്‍ പാപ്പച്ചന്‍ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് കെ.എസ് സന്തോഷ്‌കുമാര്‍, എം.പി.ടി.എ പ്രസിഡന്റ് ജയപ്രഭ രാജീവ്, എസ്.എം.സി ചെയര്‍മാന്‍ കെ.ആര്‍ സോമനാഥന്‍, സ്റ്റാഫ് സെക്രട്ടറി പി.ജെ സുനിമോള്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍: നൂറിന്റെ നിറവില്‍ ഫാത്തിമ്മ ഉമ്മയ്ക്ക് ആദരം. ശ്രീ നാരായണപുരം പതിയാശ്ശേരി കുഴുപ്പുള്ളി പരേതനായ മൊയ്തീന്റെ ഭാര്യ ഫാത്തിമ്മക്ക് വയസ് നൂറ് തികഞ്ഞു.
ഒരു നൂറ്റാണ്ടിനിടയിലെ രണ്ട് പ്രളയം കണ്ട ഫാത്തിമ്മയെ വയോജന ദിനത്തില്‍ മധുരം നല്‍കിയും പൊന്നാടയണിയിച്ചും ആദരിച്ചു. പതിയാശ്ശേരിയിലുള്ള വീട്ടില്‍ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കഴിയുന്ന ഫാത്തിമ്മയ്ക്ക് നൂറാം വയസിലും ജീവിത ശൈലീ രോഗങ്ങളൊന്നുമില്ല. മീന്‍ കറിയും ചോറുമാണ് ഇഷ്ടഭക്ഷണം. പ്രായം തളര്‍ത്താത്ത മനസുള്ള ഫാത്തിമ്മ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരിയാണ്. ഇ.ടി ടൈസണ്‍ എം.എല്‍.എ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ മല്ലിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."