തൈക്കാട്ടുശ്ശേരി പാലത്തിന്റെ ഇറക്കത്തില്‍ അപകടങ്ങള്‍ പെരുകുന്നു
തുറവൂര്‍: തൈക്കാട്ടുശേരി-തുറവൂര്‍ പാലത്തിന്റെ തൈക്കാട്ടുശേരിയിലേക്കുള്ള ഇറക്കത്തില്‍ അപകടങ്ങള്‍ പെരുകുന്നു. ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകടങ്ങളില്‍ പെടുന്നത്.
റോഡിലെ വളവോടു കൂടിയ ഭാഗത്താണ് അപകടങ്ങള്‍ നടക്കുന്നത്. വളവ് ഉള്‍ക്കൊള്ളുന്ന റോഡിന്റെ ഭാഗത്ത് വീതി കൂട്ടുകയും ഇരുവശങ്ങളില്‍ പൂഴിയും മെറ്റലും ഇട്ട് ഉറപ്പിക്കുകയും ചെയ്താല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. തുറവൂര്‍ -പമ്പാ പാതയുടെ ഭാഗമായിട്ടുള്ള ഈ റോഡിലെ മാക്കേ കവല മുതല്‍ തൈക്കാട്ടുശേരി വരെയുള്ള ഭാഗങ്ങളിലും അപകട സാധ്യതയുണ്ട്. നല്ല നിലവാരത്തില്‍ നിര്‍മിച്ചിട്ടുള്ള റോഡില്‍ വാഹനങ്ങള്‍ ചീറി പറഞ്ഞാണ് പോകുന്നത്. റോഡിന് വീതി നന്നേ കുറവാണ്.
ജനകീയാവശ്യം പരിഗണിച്ചു തുറവൂര്‍ -പമ്പാ പാതറോഡിന് ഉടനെ വീതി വര്‍ധിപ്പിക്കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."