സെറിഫെഡിലെ തൊഴില്‍ പ്രതിസന്ധി: ഉപവാസ സമരം നടത്തി
തുറവൂര്‍: നഷ്ടപ്പെട്ട ജോലി തിരിച്ചു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സെറി ഫെഡിന്റെ പട്ടണക്കാട് യൂണിറ്റിലെ തൊഴിലാളികള്‍ ഉപവാസ സമരം നടത്തി.
പട്ടുനൂല്‍ നിര്‍മിക്കുന്ന സ്ഥാപനത്തിലെ 23 സ്ത്രീ തൊഴിലാളികളും ഒരു ബോയിലര്‍ ഓപ്പറേറ്ററും ഉള്‍പ്പെടെ 24 തൊഴിലാളികളാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി തൊഴില്‍ പ്രതിസന്ധി നേരിടുന്നത്. ദിവസേന തൊഴിലാളികള്‍ വരും ഹാജര്‍ രേഖപ്പെടുത്തി മടങ്ങും. ജോലി ഇല്ലാത്തതാണ് തൊഴിലാളികള്‍ പ്രതിസന്ധിയിലാകാന്‍ കാരണം. ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങളും ഇപ്പോള്‍ ലഭിക്കുന്നില്ല. 1993-ല്‍ ആരംഭിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം കഴിഞ്ഞ സര്‍ക്കാരാണ് ഖാദി ബോര്‍ഡിലേക്ക് ലയിപ്പിച്ചത്.
ഈ രംഗത്ത് പരിജ്ഞാനമില്ലാത്ത ചില ഉദ്യോഗസ്ഥരെ നിയമിച്ചതും അസംസ്കൃത വസ്തുക്കള്‍ യഥാസമയം ലഭിക്കാത്തതിനാലും നിര്‍മാണം നിലച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ പ്രശ്നത്തില്‍ കോടതി ഇടപെട്ട് ജോലി സ്ഥിരത നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായില്ല. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുള്ള ഉപവാസ സമരം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല തമ്പി ഉദ്ഘാടനം ചെയ്തു.
റ്റി.എച്ച്.സലാം അധ്യക്ഷതവഹിച്ചു. റ്റി.എം.ഷെരീഫ്, എം.സി.സിദ്ധാര്ത്ഥന്, കെ.ആര്.വിജയന്, സുരേഷ് വര്‍മ്മ ,എം.കെ.നവാസ് ,രമ, മിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."