HOME
DETAILS

ആദര്‍ശ് റെയില്‍വേ സ്റ്റേഷന്‍ അവഗണനയില്‍

  
backup
October 02 2018 | 01:10 AM

%e0%b4%86%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1-2


വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ആസ്ഥാനം, നഗരസഭയുടെ കേന്ദ്രം, രണ്ട് നിയോജക മണ്ഡലങ്ങളിലെ ജനങ്ങള്‍ റെയില്‍വേ സേവനങ്ങള്‍ക്കായി ആശ്രയിക്കുന്ന സ്റ്റേഷന്‍.ഇതും പോരാതെ ആദര്‍ശ് റെയില്‍വേ സ്‌റ്റേഷന്‍ എന്ന പട്ടവും. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ പെരുമകള്‍ ഏറെ. ആദര്‍ശ് എന്നത് തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യങ്ങളില്‍ മുന്‍പന്തിയില്‍ മാത്രം നിലകൊള്ളുമ്പോള്‍ സ്റ്റേഷന്‍ വികസനം മുരടിപ്പിന്റെ പിടിയിലാണ്.
കാളവണ്ടി യുഗത്തിലേക്ക് അതിവേഗം കുതിക്കുകയാണ് വടക്കാഞ്ചേരി. ഈ ആദര്‍ശ് സ്റ്റേഷനിലെത്തിയാല്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും ജനങ്ങള്‍. കാത്തിരിപ്പ് കേന്ദ്രത്തില്‍ ചെറിയ സൗകര്യങ്ങളൊക്കെ ഉണ്ടെങ്കിലും സദാസമയവും പൂട്ടി കിടപ്പാണ്. ട്രെയിന്‍ സമയം അറിയണമെങ്കില്‍ ശാസ്ത്രീയമായ ഒരു മാര്‍ഗവും ഇവിടെയില്ല. ഉണ്ടായിരുന്ന ഡിജിറ്റല്‍ ഡിസ്പ്‌ളെ സംവിധാനം നാട് കടത്തപ്പെട്ടിട്ട് നാളുകളേറെയായി. ടച്ച് സ്‌ക്രീന്‍ ഉപകരണവും സ്മരണയിലേക്ക് മറിഞ്ഞു. ട്രെയിനില്‍ കയറാനും, ഇറങ്ങാനും കോണി ഒപ്പം കരുതേണ്ട അവസ്ഥ. വയോധികര്‍ക്ക് ട്രെയിന്‍ കയറ്റം ഏറെ കഠിനം. സ്റ്റേഷനില്‍ഒരു തുള്ളി ശുദ്ധമായ കുടിവെള്ളം പോലും കിട്ടാതായിട്ട് മാസം രണ്ടായിട്ടും അധികൃതര്‍ അനങ്ങുന്നില്ല. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാന്റീന്‍ അടച്ചിടേണ്ടി വന്നത് റെയില്‍വേയുടെ തല തിരിഞ്ഞ പ്രതികാര നടപടികള്‍ കൊണ്ടാണെന്നാണ് കരാറുകാരന്‍ പറയുന്നത്. റെയില്‍വേയുടെ അശാസ്ത്രീയമായ കണക്കെടുപ്പില്‍ താന്‍ ലക്ഷങ്ങളുടെ കുടിശ്ശികയുള്ളവനായി മാറിയതായും കരാറുകാരന്‍ രാമകൃഷ്ണന്‍ പറയുന്നു. 1999-2004 കാലഘട്ടത്തില്‍ 11,000 രൂപയ്ക്കാണ് രാമകൃഷ്ണന്‍ ക്യാന്റീന്‍ നടത്തിപ്പ് ലേലം ചെയ്‌തെടുത്തിരുന്നത്. 2002ല്‍ കണക്കെടുപ്പ് നടത്തിയപ്പോള്‍ മികച്ച കച്ചവടം നടക്കുന്നതായും, 1, 32,700 രൂപ വാടക അടക്കണമെന്നും റെയില്‍വേ ആവശ്യപ്പെട്ടു. എന്നാല്‍ കണക്കെടുപ്പ് നടന്ന സമയത്ത് സ്റ്റേഷനില്‍ പ്ലാറ്റ് ഫോം വികസനവുമായി ബന്ധപ്പെട്ട് 200 ഓളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നുവെന്നും, ഇതാണ് കച്ചവടം ഉയരുന്നതിന് കാരണമായതെന്നും കരാറുകാരന്‍ പറയുന്നു. 2005ല്‍ നടന്ന കണക്കെടുപ്പില്‍ 60,000 രൂപയും, 2007ല്‍ 70,000, 2012ല്‍ 90,000 , 2016ല്‍ 1, 25, 000 എന്നിങ്ങനെയുമായിരുന്നു വരുമാനത്തിന്റെ കണക്ക്. അതു കൊണ്ടു തന്നെ റെയില്‍വേയ്ക്ക് സംഭവിച്ച തെറ്റ് തിരുത്തണമെന്നാണ് കരാറുകാരന്റെ വാദം. 2005-07 കാലഘട്ടത്തില്‍ നടന്ന കണക്കെടുപ്പിന് അനുസൃതമായി വാടക നിശ്ചയിക്കണമെന്നും കരാറുകാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിയ്ക്കാന്‍ റെയില്‍വേ തയാറല്ല. ക്യാന്റീന്‍ അടച്ച് പൂട്ടിയിടാന്‍ കരാറുകാരനോട് ആവശ്യപ്പെടുകയായിരുന്നു. നടപടിയ്‌ക്കെതിരേ ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുകയാണ് രാമകൃഷ്ണന്‍ . ഇതോടെ ആദര്‍ശ് റെയില്‍വേ സ്‌റ്റേഷന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ദുരിതം സമ്മാനിക്കുന്ന ഇടവുമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago