ദക്ഷിണ മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 14 ആയി
മുംബൈ: ദക്ഷിണ മുംബൈയില്‍ ദോംഗ്രിയില്‍ 100 വര്‍ഷം പഴക്കമുള്ള നാലുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 14 ആയി. കെട്ടിടം തകര്‍ന്ന സ്ഥലത്ത് പൊലീസ് നായയുടെ സഹായത്തോടെ ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്?) തെരച്ചില്‍ തുടരുകയാണ്.
നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഇന്നലെ രാവിലെ 11.40നായിരുന്നു അപകടം. ഇന്നലെ 11 പേരായിരുന്നു മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരുകൂടിയാണ് ഇന്ന് മരിച്ചത്. വന്‍ജനത്തിരക്കുള്ള മേഖലയാണ് ദോംഗ്രി. എട്ടുപേരെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.
അടുത്തടുത്തായി കെട്ടിടങ്ങള്‍ ഉള്ളതുകാരണം രക്ഷാപ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. ദേശീയ ദുരന്ത നിവാരണ സേന ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. നഗരത്തില്‍ കഴിഞ്ഞ ആഴ്ച ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. ഇതേതുടര്‍ന്നായിരിക്കാം കെട്ടിടം ബലക്ഷയം കാരണം തകര്‍ന്നുവീണതെന്നാണ് സംശയം.
വന്‍ ശബ്ദത്തോടെയാണ് കെട്ടിടം നിലംപൊത്തിയതെന്ന് രക്ഷപ്പെട്ട ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭൂമികുലുക്കം കാരണമാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് ആദ്യം സംശയിച്ചതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേനക്കുപുറമെ മുംബൈ പൊലിസ്, മുംബൈ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആംബുലന്‍സിന് 50 മീറ്റര്‍ അകലെ മാത്രമെ എത്താന്‍ കഴിയുന്നുള്ളൂ.
മഹാരാഷ്ട്ര ഹൗസിങ് ആന്റ് ഏരിയാ വികസന അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇത് അറ്റകുറ്റപ്പണിക്കായി ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നതായി അതോറിറ്റി ചെയര്‍പേഴ്സണ്‍ ഉദയ് സാമന്ത് പറഞ്ഞു.
അറ്റകുറ്റപ്പണിക്ക് ഇയാള്‍ കാലതാമസം വരുത്തിയെന്ന് കണ്ടെത്തിയാള്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."