റമദാന്‍ പരസ്പര സഹായത്തിന്റെയും സഹകരണത്തിന്റേയും മാസം
വിശുദ്ധറമദാന്‍ പരസ്പര സഹായത്തിന്റെയും സഹകരണത്തിന്റേയും മാസമാണ്. ഉള്ളവന്‍ ഇല്ലാത്തവനെ സഹായിക്കുന്നതിന് പരിശുദ്ധറമദാന്‍ കാരണമാകുന്നു. മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ മാസമാണ് റമദാന്‍. പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ മാസമെന്ന പ്രത്യേകതയും റമദാനുണ്ട്.
വര്‍ഷത്തിലൊരിക്കല്‍ വിശപ്പിന്റെ പ്രയാസം സഹിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാകുന്നു. ഉള്ളവനും ഇല്ലാത്തവനും വിശപ്പിന്റെ കാഠിന്യം അനുഭവിച്ചറിയാന്‍ റമദാന്‍ സഹായമാകുന്നുണ്ട്. ദാനധര്‍മങ്ങള്‍ക്കും ആരാധനകള്‍ക്കും പ്രതിഫലം കൂടുതല്‍ ലഭിക്കുന്ന മാസമാണ് റമദാന്‍. ഒരു നന്മക്ക് എഴുപത് ഇരട്ടി നന്മകള്‍ ചെയ്തതിന്റെ പ്രതിഫലം ലഭിക്കുന്നു ഈ പുണ്യമാസത്തില്‍. ഒരു ഫറള് ചെയ്താല്‍ എഴുപത് ഫറളുചെയ്ത പ്രതിഫലവും ഒരു സുന്നത്ത് ചെയ്താല്‍ എഴുപതു സുന്നത്ത് ചെയ്ത ഫലവും ലഭിക്കും.
റമദാനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി പള്ളികളെല്ലാം അലങ്കരിച്ച് മനോഹരമാക്കിയിരിക്കുന്നു. ഈ ശുദ്ധീകരണവും അലങ്കാരവും മനുഷ്യരുടെ മനസുകളിലും ഉണ്ടാവണം. മനുഷശ്യരില്‍ അന്തര്‍ലീനമായ അഹംഭാവം, അഹങ്കാരം, തന്നിഷ്ടം പോലുള്ള ദുസ്വഭാവങ്ങളെ കഴുകിക്കളയാന്‍ റമദാന്‍ കാരണമാകുന്നുണ്ട്. കൂടുതല്‍ സൂക്ഷ്മതയും സ്വയം നിയന്ത്രണവും നോമ്പിലൂടെ നേടിയെടുക്കാന്‍ കഴിയുന്നു. ഇതുതന്നെയാണ് ലോകസൃഷ്ടാവായ അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കിയതിലൂടെ ഉദ്ദേശിക്കുന്നത്. പ്രാര്‍ഥനാകര്‍മങ്ങള്‍ക്കൊപ്പം തന്നെ സഹജീവികളോടുള്ള കരുണ, സഹായ മനസ്, സ്‌നേഹം എന്നിവയും ഈ പുണ്യമാസത്തില്‍ അധികരിപ്പിക്കേണ്ടതുണ്ട്. ദൗര്‍ഭാഗ്യവശാല്‍ മുസ്‌ലീംകളേയും ഇസ്‌ലാമിനേയും ശത്രുതയോടും ഭീതിയോടും കാണുന്ന ഒരു സമൂഹത്തെ ഇന്ന് വിശ്വാസികള്‍ അഭിമുഖീകരിക്കുന്നുണ്ട്.
യഥാര്‍ഥ ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവില്ലാത്തതും തെറ്റിദ്ധാരണകളുമാണ് അവരെ അത്തരത്തില്‍ നിലപാടെടുക്കാന്‍ പര്യാപ്തമാക്കുന്നത്. അതുകൊണ്ടുതന്നെ റമദാനുമായി ബന്ധപ്പെട്ട മതപഠന ക്ലാസുകളുലേക്കും ചര്‍ച്ചകളിലും മുഴുവന്‍ സഹോദരസമുദായ അംഗങ്ങളേയും ഭാഗവാക്കാക്കണം.
ഇത്തരത്തില്‍ സഹവര്‍ത്തിത്വത്തിന്റേയും കരുണയുടേയും ഇസ്‌ലാമിക മാനങ്ങള്‍ മനസിലാക്കിക്കൊടുക്കാന്‍ റമദാനിനെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സാഹോദര്യ ചിന്തയും പരസ്പര സ്‌നേഹവും ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് ഈ പുണ്യ നോമ്പുകാലം. റിലീഫ് പ്രവര്‍ത്തനങ്ങളില്‍ ജാതി മതഭേതമന്വേ സഹായം അര്‍ഹിക്കുന്ന മുഴുവന്‍ മനുഷ്യരേയും ഉള്‍പ്പെടുത്തണം.
റിലീഫ് പ്രവര്‍ത്തനമെന്നാല്‍ റോഡിലൂടെ കൂട്ടമായി പോകുന്ന യാചകരെ സൃഷ്ടിക്കുന്നതിനു പകരം അര്‍ഹരായ ആളുകളുടെ വീടുകളില്‍ സഹായമെത്തിക്കുന്നതാണ് യഥാര്‍ഥ ഇസ്‌ലാമിക താല്‍പര്യമെന്നും പ്രത്യേകം ഓര്‍മപ്പെടുത്തട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."