HOME
DETAILS

ഭാരതപുഴയെ സമ്പൂര്‍ണ ജീവധാരയാക്കാന്‍ 'ഭാരതപുഴ പരിപാലന പദ്ധതി'

  
backup
May 26 2017 | 23:05 PM

%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%86-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a7

 

പാലക്കാട്: ഭാരതപ്പുഴയെ ജൈവ സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭാരതപുഴ പരിപാലന പദ്ധതി നടപ്പാക്കുന്നു. നദീതടത്തിലെ ജനവാസം, സംസ്‌കാരം, കാര്‍ഷിക -വ്യവസായ പ്രവര്‍ത്തനങ്ങളുടെ നിലനില്‍പ്പ്, കുടിവെള്ള ലഭ്യത, ടൂറിസം സാധ്യത തുടങ്ങിയവ ഉറപ്പാക്കികൊണ്ട് വനം, മണ്ണ്്, കൃഷി, ജലസേചനം, വാട്ടര്‍ അതോറിറ്റി, ഭൂഗര്‍ഭജലവിഭാഗം, ബ്ലോക്ക് -ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
2022ഓടെ ഭാരതപ്പുഴയെ സമ്പൂര്‍ണ ജീവധാരയാക്കുകയാണ് ലക്ഷ്യം. പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് നഗരവത്കരണത്തിന്റെ തീവ്രത, വിഭവ ചൂഷണം, കാലാവസ്ഥാ വ്യതിയാനങ്ങള്‍, ക്വാറികളുടെ പ്രവര്‍ത്തനം, അമിതമായ ജലചൂഷണം എന്നിവയുടെ നിയന്ത്രണം സംബന്ധിച്ച് പഠനം നടത്തും. പുഴയെ കുറിച്ചും പുഴയിലെ ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ചും പഠനം നടത്തും.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ചെയര്‍പേഴ്‌സണും തൊഴിലുറപ്പ് പദ്ധതി ജോയിന്റ് കോഡിനേറ്റര്‍ കെ.എസ്. അബ്ദുല്‍സലിം കണ്‍വീനറുമായി പതിനഞ്ചംഗ കോര്‍കമ്മിറ്റി രൂപവത്കരിച്ചതായി ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ് അധ്യക്ഷനായി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ആസൂത്രണ സമിതിയുടെ കീഴില്‍ പരിസ്ഥിതി പ്രവര്‍ത്തകരേയും വിദഗ്ധരെയും ഉള്‍പ്പെടുത്തി പ്രസിഡന്റ് ചെയര്‍മാനായി ഉപസമിതി രൂപീകരിക്കാന്‍ നിര്‍ദേശമുണ്ട്.
ഭാരതപുഴസംരക്ഷണ പദ്ധതി സംസ്ഥാനതലത്തില്‍ തന്നെ മാതൃകാ പദ്ധതിയായി ആവിഷകരിക്കുകയാണ് ലക്ഷ്യം.
ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനം ഭാരതപ്പുഴ ദിനം കൂടിയായി ആചരിക്കുമെന്നും യോഗം അറിയിച്ചു. ' എന്റെ പുഴ, നമ്മുടെ നിള-വീണ്ടെടുപ്പിന്റെ സമഗ്ര യജ്ഞം' മുദ്രാവാക്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാതല പരിശീലന പരിപാടി ജൂണ്‍ രണ്ടിന് ജില്ലാ പഞ്ചായത്തില്‍ നടക്കും.

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago