മുത്തശ്ശി ട്യൂഷന് കൊണ്ടുപോവുകയായിരുന്ന കുട്ടിയെ താന്‍ വിടാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, കാട്ടിലിട്ട് പീഡനവും കൊലയും
കൊല്ലം: അഞ്ചലില്‍ മൂന്ന് ജീവപന്ത്യവും 26 വര്‍ഷം പ്രത്യേക തടവും 3.2 ലക്ഷം രൂപ പിഴയും വിധിച്ച കേസില്‍ കുട്ടിയെ പീഡിപ്പിച്ചു കൊന്ന പ്രതി അടുത്ത ബന്ധുവാണ്. കുട്ടിയുടെ മാതൃസഹോദരി ഭര്‍ത്താവ് തിങ്കള്‍കരിക്കം വടക്കേചെറുകര രാജേഷ് ഭവനില്‍ രാജേഷി(25) നെതിരെയാണ് കോടതിയുടെ അപൂര്‍വ്വ വിധിയുണ്ടായിരിക്കുന്നത്. പ്രതിക്ക് ജീവിതത്തില്‍ പുറത്തിറങ്ങാനാവാത്ത വിധത്തിലുള്ളതാണ് ശിക്ഷാ വിധി.
മുത്തശ്ശി ട്യൂഷന് കൊണ്ടുപോകുന്നതിനിടെയാണ് കുട്ടിയെ തന്ത്രപൂര്‍വ്വം പ്രതി കൈക്കലാക്കിയത്. വഴിയില്‍ കാത്തിരിക്കുകയായിരുന്ന പ്രതി, കുട്ടിയെ ട്യൂഷന് സെന്ററില്‍ താന്‍ വിടാമെന്ന് പറഞ്ഞ് മുത്തശ്ശിയില്‍ നിന്ന് വാങ്ങുകയായിരുന്നു. തുടര്‍ന്ന് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം കാട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു.
2017 സെപ്റ്റംബര്‍ ഒന്‍പതിനായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവം പ്രദേശത്ത് വലിയ കോലാഹലമുണ്ടാക്കുകയും കുട്ടിയുടെ കുടുംബത്തെ നാട്ടുകാര്‍ നാടുകടത്തുകയും ചെയ്തു. ദുര്‍നടത്തക്കാരാണെന്ന് ആരോപിച്ചായിരുന്നു നാടുകടത്തല്‍. പൊലിസ് നോക്കി നില്‍ക്കേ നാട്ടുകാര്‍ തങ്ങളെ ആക്രമിച്ചെന്നും പ്രശ്നത്തില്‍ ജനപ്രതിനിധികള്‍ ഇടപെട്ടില്ലും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. പിന്നീട് പൊലിസിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേരുകയും കുടുംബത്തെ തിരികെ നാട്ടില്‍ എത്തിക്കുകയും ചെയ്തു.
അഞ്ചല്‍ സി.ഐ ആയിരുന്ന എ അഭിലാഷാണ് കേസ് അന്വേഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ പീഡനം), 366 (തട്ടിക്കൊണ്ടുപോകല്‍), 297 (മൃതദേഹത്തോട് അനാദരവ് കാണിക്കല്‍) എന്നീ കുറ്റകൃത്യങ്ങള്‍ക്കും പോക്സോ നിയമം മൂന്ന്, നാല്, അഞ്ച്, ആറ് വകുപ്പുകള്‍ പ്രകാരവുമാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നത്.
സാഹചര്യതെളിവുകളെ ആസ്പദമാക്കി നടത്തിയ അന്വേഷണത്തില്‍ ശാസ്ത്രീയ തെളിവുകളാണ് നിര്‍ണായകമായത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്നും വായില്‍ നിന്നും കണ്ടെടുത്ത ദ്രവങ്ങള്‍ പ്രതിയുടേതാണെന്ന് പരിശോധനയില്‍ കണ്ടെത്തി. കൂടാതെ കുട്ടിയുടെ നഖങ്ങള്‍ക്കിടയില്‍ നിന്നും പ്രതിയുടെ കോശങ്ങളും വസ്ത്രങ്ങളുടെ അംശങ്ങളും കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."