സംഗീതലോകത്തിന് പ്രതിഭാധനനായ വ്യക്തിയെയാണ് നഷ്ടമായത്; ബാലഭാസ്കറിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംഗീതലോകത്തിന് നഷ്ടമായത് പ്രതിഭാധനനായ വ്യക്തിയെയാണ് നഷ്ടമായത്. പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണിത്. സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നിര്യാണത്തില്‍ അഗാതമയ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സെപ്തംബര്‍ 25നാണ് ബാലഭാസ്കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.
വെന്റിലേറ്ററിലായിരുന്ന ബാലഭാസ്കറിന്റെ നില മെച്ചപ്പെട്ടുവരികയാണെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതിനിടെ പുലര്‍ച്ചെ 12.57നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."