സര്‍ക്കാരുകള്‍ കോളകമ്പനിയുടെ ആജ്ഞാനുവര്‍ത്തികളാവരുതെന്ന്
പാലക്കാട്: പ്ലാച്ചിമട ആദിവാസികള്‍ക്ക് നീതി നിഷേധിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോളകമ്പനിയുടെ ആജ്ഞാനുവര്‍ത്തികളാവരുതെന്ന് ജനനീതി ചെയര്‍മാന്‍ പ്രൊഫ. എന്‍.എന്‍. ഗോകുല്‍ദാസ് അഭിപ്രായപ്പെട്ടു.
ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം ലംഘിച്ച് കൊണ്ട് കോളകമ്പനിെയ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാച്ചിമട അനിശ്ചിതകാല സത്യാഗ്രഹത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് 35ാം ദിന അനുഭാവ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാച്ചിമട സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ അധ്യക്ഷനായി. എന്‍.എ.പി.എം സംസ്ഥാന കോര്‍ഡിനേറ്റര്‍ കുസുമം ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സുനില്‍ കുമാര്‍, മലമ്പുഴ ഗോപാലന്‍, ഐക്യദാര്‍ഡ്യ ചെയര്‍മാന്‍ വിജയന്‍ അമ്പലക്കാട്, വൈസ് ചെയര്‍മാന്‍ പുതുശ്ശേരി ശ്രീനിവാസന്‍ സംസാരിച്ചു. പ്ലാച്ചിമട സമര ഐക്യദാര്‍ഡ്യ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."