ജനജാഗ്രത സമ്മേളനം സംഘടിപ്പിച്ചു
പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്ത് മുസ്‌ലിം മഹല്ല് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തീവ്രവാദത്തിനും ഇസലാമോഫോബിയക്കും ഏകസിവില്‍കോഡിനുമെതിരേ ജനജാഗ്രത സമ്മേളനം സംഘടിപ്പിച്ചു. ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
തീവ്രതയ്ക്കും ജീര്‍ണതയ്ക്കും മധ്യേ സന്തുലിതത്വവും മധ്യമനിലപാടും വിശ്വാസ - കര്‍മ്മ രംഗങ്ങളില്‍ പുലര്‍ത്തണമെന്ന് പഠിപ്പിച്ച ദര്‍ശനമാണ് ഇസ്‌ലാമെന്ന് അദ്ദേഹം പറഞ്ഞു. അസോയിയേഷന്‍ പ്രസിഡന്റ് എം.കെ ഹംസ അധ്യക്ഷത വഹിച്ചു. കെ.എ അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
ജാബിര്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് തൗഫീഖ് ബാഖവി, കെ.എം അബ്ദുല്‍ അസീസ്, ഷരീഫ് പുത്തന്‍പുര, സലീം വാണിയക്കാടന്‍, എം.കെ അബൂബക്കര്‍, ടി.പി മക്കാര്‍പിള്ള, എം.എ മുഹമ്മദ്കുഞ്ഞ്, എം.എസ് നാസര്‍, അസീസ് കാച്ചാംകുഴി, കമാല്‍ റഷാദി, സിദ്ധീഖ് മോളത്ത്, എം.ഇ അഹമ്മദ്, മുസ്തഫ തോപ്പില്‍, എ.എസ് കുഞ്ഞുമുഹമ്മദ്, പി.എസ് സുധീര്‍, സെയ്തു ചിറ്റേത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."