സ്വന്തമായി നിലപാടില്ലാത്തത് സര്‍ക്കാറിന് ഉപദേശികളെ വെച്ച് നയരൂപീകരണം നടത്തേണ്ടിവരുത്തുന്നുവെന്ന്
ചാവക്കാട്: സ്വന്തമായി നയനിലപാടുകളില്ലാത്തതിനാലാണ് ഇടതു സര്‍ക്കാരിന് ഉപദേശികളെ വെച്ച് നയരൂപീകരണം നടത്തേണ്ട അവസ്ഥയുണ്ടാവുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് സി.എച്ച് റഷീദ്. യു.ഡി.എഫ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒന്നും ശരിയാകാത്ത ഒന്നാം വര്‍ഷം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ഉപദേഷ്ടാവായി ആഗോളീകരണത്തിന്റെ വക്താവായ ഗീത ഗോപിയെയും ഫാഷിസ്റ്റ് നിലപാടുകാരനായ രമണ്‍ ശ്രീവാസ്തവയെ പൊലിസ് ഉപദേഷ്ടാവായും നിയമിച്ചതിലൂടെ പിണറായി സര്‍ക്കാറിന്റെ ഉദ്ദേശംഎല്ലാവര്‍ക്കും മനസ്സിലായി കഴിഞ്ഞു. താന്‍ പറയുന്നത് കേട്ടില്ലെങ്കില്‍ വീട്ടിലിരിക്കുമെന്ന് പറഞ്ഞ പിറയാക്കി മൂക്കിനു താഴെ ടി.പി സെന്‍കുമാര്‍ പൊലിസ് മേധാവിയായി തിരിച്ചുവന്നതോടെ പിണറായി സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ന്നതടിഞ്ഞത് നാം കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ വി.കെ മുഹമ്മദ് അധ്യക്ഷനായി. യു.ഡി.എഫ് നേതാക്കളായ പി.കെ അബൂബക്കര്‍ ഹാജി, പി.ഐ സൈമണ്‍ മാസ്റ്റര്‍, ഫസലുല്‍ അലി, എം.വി ഹൈദരലി, മന്ദലംകുന്ന് മുഹമ്മദ് ഉണ്ണി, പി.എ ഷാഹുല്‍ ഹമീദ്, പി.കെ ബഷീര്‍, ആര്‍.രവികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."