HOME
DETAILS

സഊദിയില്‍ കടകള്‍ക്ക് 24 മണിക്കൂറും ഇടവേളകളില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ അംഗീകാരം

  
backup
July 17 2019 | 11:07 AM

475546546456453231-2

ജിദ്ദ: സഊദിയില്‍ കടകള്‍ക്ക് 24 മണിക്കൂറും ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുമെന്നത് കൊണ്ടാണ് വ്യാപാര, ഭക്ഷണ ശാലകള്‍ക്ക് കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്.


പൊതുജന താല്‍പര്യാര്‍ഥം വ്യാപാര, ഭക്ഷണ ശാലകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിശോധിക്കാന്‍ മുനിസിപ്പല്‍ ഗ്രാമ കാര്യമന്ത്രാലയത്തോട് മന്ത്രിസഭായോഗം ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.
അതേ സമയം അനുമതി നല്‍കേണ്ട വിഭാഗത്തിലെ സ്ഥാപനങ്ങളെ മുനിസിപ്പല്‍ ഗ്രാമ കാര്യമന്ത്രാലയം തീരുമാനിക്കും. കൂടുതല്‍ ജോലി സാധ്യതകള്‍ സൃഷ്ടിക്കുന്നതോടൊപ്പം സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വ്വുണ്ടാക്കുവാനും പുതിയ തീരുമാനം സഹായമാകും.


24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ വ്യാപാര, ഭക്ഷണ ശാലകള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 24 മണിക്കൂറും പ്രവര്‍ത്തനാനുമതി നല്‍കുന്നത് ചില്ലറ വ്യാപാര മേഖല ഒഴിച്ചുള്ള മേഖലകളില്‍ നല്ല ഫലമുണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
ചില വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക അനുമതി നല്‍കുന്നുണ്ട്. കര്‍ശന വ്യവസ്ഥകളോടെയാണ് നിലവില്‍ അനുമതി നല്‍കുന്നത്. ഇതിനായി മുനിസിപ്പല്‍ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക ഫീസ് അടച്ച് അനുമതിയെടുത്താല്‍ മാത്രം മതി. ഫീസ് എത്രയാണെന്നത് മുനിസിപ്പല്‍ കാര്യാലയത്തിന് തീരുമാനിക്കാം. ഇടവേളകളില്ലാതെ 24 മണിക്കൂറും ഇതോടെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം. അര്‍ധരാത്രിയോടെ കടകളടക്കുന്നതാണ് നിലവിലെ രീതി. ഇതില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതിയില്‍ ഇളവുകള്‍ നല്‍കാറുണ്ട്. ഇത് വിപുലമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നീക്കം.


അതേ സമയം സൗദിയില്‍ 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നല്‍കിയ അനുമതിയുടെ ഭാഗമായി നമസ്‌കാര സമയങ്ങളിലും കടകള്‍ അടച്ചിടേണ്ടി വരില്ലെന്ന റിപ്പോര്‍ട്ട്  അധികൃതര്‍ നിഷേധിച്ചു.
നമസ്‌കാര സമയങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രിസഭ കൈക്കൊണ്ട തീരുമാനവുമായി ഇതിനു ബന്ധമില്ലെന്നും മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഖാലിദ് അല്‍ദുഗൈഥിര്‍ പറഞ്ഞു. മന്ത്രിസഭാ തീരുമാനത്തിന്റെ ഉദ്ദേശ്യം വ്യാപാര സ്ഥാപനങ്ങള്‍ രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നതാണ്. നമസ്‌കാര സമയത്ത് അടച്ചിടുകയെന്നത് മറ്റു ചില വ്യവസ്ഥകള്‍ക്ക് അടിസ്ഥാനമാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു.


 





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  23 days ago