വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു
വാടാനപ്പള്ളി: തൃപ്രയാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ നേതൃത്വത്തിലുള്ള ആദരണീയം 2017 വിദ്യാഭ്യാസ അവാര്‍ഡുകള്‍ മുന്‍ മുഖ്യമന്തി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്തു. തൃപ്രയാര്‍ ഡിവിഷനില നിന്നും തെരഞ്ഞെടുക്കപ്പെട്ട ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും കലാ കായിക മത്സരങ്ങളിലെ വിജയികളെയും ഉമ്മന്‍ ചാണ്ടി പുരസ്‌കാരം നല്‍കി ആദരിച്ചു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ജില്ലയില്‍ ഡിസോണിലും ഇന്റര്‍സോണിലും മികച്ച വിജയം കരസ്ഥമാക്കിയ സഹൃദയ കോളേജിന് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി. നാട്ടിക സ്‌പോര്‍ട്‌സ് അക്കാഡമിയിലെ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുകയും നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി.
തൃപ്രയാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ശോഭാ സുബിന്‍ അധ്യക്ഷനായി. മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി നന്ദകുമാര്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ മണലൂര്‍ എം.എല്‍.എ പി.എ മാധവന്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് ഒ.അബ്ദുള്‍ റഹ്മാന്‍കുട്ടി, മോട്ടോര്‍ വാഹന ക്ഷേമ ബോര്‍ഡ് അംഗം ആറ്റുപറമ്പത്ത് നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."