HOME
DETAILS

ഹജ്ജ്: ഇന്ത്യന്‍ തീര്‍ഥാടകരുടെ ഒഴുക്ക് തുടരുന്നു, സ്വകാര്യ ഗ്രൂപ്പ് വഴിയെത്തിയവരില്‍ കൂടുതലും മലയാളികള്‍

  
backup
July 17 2019 | 11:07 AM

45645645643123123-2

 

ജിദ്ദ: പരിശുദ്ധ ഹജ്ജിനായി ഇന്ത്യയില്‍ നിന്നു തീര്‍ത്ഥാടകരുടെ ഒഴുക്ക് തുടരുന്നു. അര ലക്ഷത്തോളം തീര്‍ഥാടകര്‍ ഇതുവരെ സഊദിയില്‍ എത്തിയത്. അതിനിടെ ഹജ്ജിനായി മദീനയിലുള്ള മലയാളി തീര്‍ഥാടകര്‍ മക്കയിലേക്ക് നീങ്ങി തുടങ്ങി. ഹജ്ജ് കമ്മിറ്റി വഴി 40,866 തീര്‍ഥാടകര്‍ എത്തിയപ്പോള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 14,212 ഹാജിമാരാണ് എത്തിയത്. ഹജ്ജ് കമ്മിറ്റി വഴിയെത്തിയ ഹാജിമാരില്‍ 34,841 തീര്‍ഥാടകര്‍ മദീനയിലും അവശേഷിക്കുന്നവര്‍ മക്കയിലുമാണുള്ളത്. ഇവരെല്ലാം മദീന വിമാനത്താവളം വഴിയെത്തിയവരാണ്.

കേരളത്തില്‍നിന്നുള്ള ഹാജിമാരുടെ മക്ക പ്രയാണവും ചൊവ്വാഴ്ച മുതല്‍ തുടങ്ങിയിരുന്നു. സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഇതുവരെ എത്തിയ 14,212 തീര്‍ഥാടകരില്‍ അധികപേരും മലയാളികളാണ്. ഇവരില്‍ ഭൂരിഭാഗം പേരും മക്കയിലാണ്. ദല്‍ഹി, ഗയ, കോഴിക്കോട്, കൊച്ചി, ഗുവാഹതി, മുംബൈ, ശ്രീനഗര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഹാജിമാരാണ് ഇതുവരെ എത്തിയിട്ടുള്ളത്.

ഇന്ത്യന്‍ തീര്‍ഥാടക സംഘത്തില്‍ ഇതാദ്യമായി ഒരു മരണമുണ്ടായി. ഉത്തര്‍പ്രദേശിലെ ബിജുനൂരില്‍നിന്നുള്ള 58 കാരനായ റഹ്മത്തലിയാണ് കഴിഞ്ഞ ദിവസം മദീനയില്‍ മരിച്ചത്. രണ്ടു തീര്‍ഥാടകര്‍ മദീനയിലെത്തിയ ശേഷം പ്രസവിച്ചു. ഇവര്‍ ഇരുവരും ഉത്തര്‍പ്രദേശില്‍നിന്നുള്ളവരാണ്. ഹാജിമാരെ പ്രധാനമായും അലട്ടുന്നത് കാലാവസ്ഥയാണ്. മദീനയിലും മക്കയിലും നല്ല ചൂടാണ് അനുഭവപ്പെടുന്നത്. ഇന്ത്യന്‍ ഹജ് മിഷനു കീഴിലെ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലുമായി ഇതുവരെ 4,864 പേര്‍ ചികിത്സ തേടിയെത്തി. ഹജ് മിഷന്റെ മൊബൈല്‍ ടീം വഴി 1,790 പേര്‍ക്കും ചികിത്സയെത്തിച്ചു.

അതേ സമയം ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് പറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യ പരിചരണം മക്കയിലും മദീനയിലും തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നുണ്ട്. ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ സര്‍വീസ് ഏജന്‍സി പ്രതിനിധികളുമായി കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഇതുവരെ തീര്‍ത്ഥാടകര്‍ക്കിടയില്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ ഒന്നും കണ്ടെത്താനായില്ലെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ സഊദിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മെനിഞ്ചറ്റിസ്, മഞ്ഞപ്പനി, പോളിയോ എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago