HOME
DETAILS

പട്ടാമ്പി നഗരസഭയുടെ ഭരണകസേര ഇളക്കി 'വി ഫോര്‍ പട്ടാമ്പി' വിമത സ്ഥാനാര്‍ഥികളുടെ വിജയതേരോട്ടം

  
backup
December 16 2020 | 12:12 PM

pattambi-latest-news-local-body-election

പട്ടാമ്പി:ജില്ലയില്‍ കടുത്ത പോരാട്ടം നടന്ന പട്ടാമ്പി നഗരസഭയില്‍ വിമത പിന്തുണയോടെ എല്‍.ഡി.എഫിന്റെ വിജയതേരോട്ടം. യു.ഡി.എഫില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ കെ.പി.സി.സി നിര്‍വാഹകസമിതി അംഗമായിരുന്ന ടി.പി ഷാജി വിഭാഗത്തിന്റെ വി ഫോര്‍ പട്ടാമ്പി സ്വതന്ത്രസ്ഥാനാര്‍ഥികളാണ് കന്നി വിജയത്തോടെ പട്ടാമ്പി നഗരസഭയിലേക്ക് ചുവടുവെക്കുന്നത്. ഇത് യു.ഡി.എഫിന് കനത്ത തിരിച്ചടിയായി.

യു.ഡി.എഫിന് മേല്‍ക്കോയ്മ ഉണ്ടായിരുന്ന പട്ടാമ്പി നഗരസഭയുടെ ചരിത്രം തിരുത്തി എഴുതിയാണ് ഇത്തവണ ഇടതുപക്ഷം ഭരണം തിരിച്ചു പിടിച്ചത്. പട്ടാമ്പി പഞ്ചായത്ത് മാറി നഗരസഭയായി മാറിയതോടെ ആദ്യ ഭരണം യു.ഡി.എഫ്-ലീഗ് സംഖ്യത്തിനായിരുന്നു. എന്നാല്‍ മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വിമത പിന്തുണലഭിച്ചതിനാല്‍ ടി.പി ഷാജി വിഭാഗത്തിന്റെ വിജയങ്ങള്‍ സി.പി.എമ്മിന് മുതല്‍കൂട്ടായി.

അതെ സമയം യു.ഡി.എഫ് നേതാക്കള്‍ക്ക് ഇടയില്‍ പരസ്പര അസ്വാരസ്യങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. പരാജയ കാരണം നേതാക്കളുടെ ദുര്‍വാശിയാണന്ന് ആരോപണവുമായി പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പ്രവര്‍ത്തകര്‍ വന്നിട്ടുണ്ട്. ടി.പി ഷാജിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് ഒരു വിഭാഗം യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നുവെങ്കിലും നേതാക്കളുടെ കഠിനമായ വാശിയില്‍ യു.ഡി.എഫ് അംഗങ്ങളെ പുറത്താക്കപ്പെടുകയായിരുന്നു. അത് കൊണ്ട് തന്നെ പട്ടാമ്പിയില്‍ എല്‍.ഡി.എഫ് തരംഗത്തിന് ഇത് പുതുവഴിതിരിവായി മാറി. എന്നാല്‍ ലീഗ് ആധിപത്യമുള്ള സീറ്റില്‍ യു.ഡി.ഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചവരെല്ലാം വിജയിച്ചതിനാല്‍ ഒരു പരിധിവരെ നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടു.

വാര്‍ഡ് 10 കോളേജ് ഭാഗം വി ഫോര്‍ പട്ടാമ്പി സ്വതന്ത്രമുന്നണി ടി .പി ഷാജിയും, വാര്‍ഡ് 12 ഹിദായത്ത് നഗറില്‍ മത്സരിച്ച റസ്ന ടീച്ചര്‍,
വാര്‍ഡ് 13 ചെറൂളി പറമ്പ് ആനന്ദവല്ലി, വാര്‍ഡ് 17 ല്‍ കെ.ടി റുഖിയ, വാര്‍ഡ് 18 ല്‍ പതിനെട്ടില്‍ സജ്ന ഫൈസല്‍ ബാബു, വാര്‍ഡ് 19 ല്‍ റഷീദ മുഹമ്മദ് കുട്ടി എന്നിവരാണ് യു.ഡി.എഫിനെതിരെ വിമതരായി മത്സരിച്ച് ജയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  9 days ago
No Image

ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; സി.സി.ടിവി ക്യാമറ തിരിച്ചുവച്ചത് മുറിയിലേക്ക്, വിരലടയാളം കുടുക്കി

Kerala
  •  9 days ago
No Image

മനുഷ്യന്റെ 'ആയുസ് അളക്കാനും' ഇനി എഐ; എന്ന് മരിക്കുമെന്നും എഐ പറയും

Kerala
  •  9 days ago
No Image

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

National
  •  9 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം

Kerala
  •  9 days ago
No Image

ഈദുൽ ഇത്തിഹാദ്; പൗരന്മാർക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിൽ സന്ദേശമയച്ച് യുഎഇ പ്രസിഡൻ്റ്

uae
  •  9 days ago
No Image

കനത്ത മൂടല്‍ മഞ്ഞും മഴയും; ഇടുക്കി-പുല്ലുമേട് കാനനപാതയില്‍ ശബരിമല യാത്രയ്ക്ക് നിയന്ത്രണം

Kerala
  •  9 days ago
No Image

ഹുറൂബിൽ കുടുങ്ങിയവർക്ക് 60 ദിവസം ഇളവനുവദിച്ച് സഊദി അറേബ്യ

Saudi-arabia
  •  9 days ago
No Image

വിഭാഗീയതയും പരസ്യപ്പോരും; മധു മുല്ലശ്ശേരിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

Kerala
  •  9 days ago
No Image

റഫ അതിര്‍ത്തി തുറക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്;  ഹമാസുമായി ചര്‍ച്ചക്ക് ഫത്തഹ്

International
  •  9 days ago